വിവാദങ്ങൾക്കിടെ​ വാരിയംകുന്നത്ത് ചരിത്ര സിനിമ 'രണഭൂമി' റിലീസിന്

പാ​ണ്ടി​ക്കാ​ട്​: വാ​രി​യം​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​ പ്ര​ഖ്യാ​പ​ന വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​ സ്വ​ന്തം നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​യു​ടെ പേ​രി​ൽ ടെ​ലി​സി​നി​മ പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​രു​കൂട്ടം യു​വാ​ക്ക​ൾ. മ​ല​ബാ​റി​​​െൻറ ക​ഥ പ​റ​യു​ന്ന 'ര​ണ​ഭൂ​മി' എ​ന്ന സി​നി​മ വി​വാ​ദ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​യി​രു​ന്നു. 

പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ​യു​ടെ ​െട്ര​യി​ല​ർ മേ​യ്​ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ റി​ലീ​സ്​ ചെ​യ്​​ത​ത്. പാ​ണ്ടി​ക്കാ​ട്ടു​കാ​ര​നാ​യ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ ച​രി​ത്ര സി​നി​മ​യൊ​രു​ക്കു​ന്ന​ത്​ നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ്​. ന​വാ​ഗ​ത​നാ​യ ഷ​ഹ​ബാ​സ് പാ​ണ്ടി​ക്കാ​ട് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ച​രി​ത്ര​സി​നി​മ​യാ​ണ് ര​ണ​ഭൂ​മി. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​യും ജ​ന്മി​മാ​ർ​ക്കെ​തി​രെ​യും പോ​രാ​ടി​യ ച​രി​ത്ര​പു​രു​ഷ​​​െൻറ ജീ​വി​തം അ​ഭ്ര​പാ​ളി​യി​ലെ​ത്തു​ന്ന​ത്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ മൂ​ന്ന്​ വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ്. 

പാ​ണ്ടി​ക്കാ​ട്​ ഒ​റ​വം​പു​റം പു​ഴ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ഒ​ടോം​പ​റ്റ​യി​ലു​മാ​ണ്​ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ല്​ പാ​ട്ട്​ ഉ​ൾ​പ്പെ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ജൂ​ലൈ ആ​ദ്യ​വാ​രം റി​ലീ​സ്​ ചെ​യ്യു​മെ​ന്ന്​ സം​വി​ധാ​യ​ക​ൻ ഷ​ഹ​ബാ​സ്​ പാ​ണ്ടി​ക്കാ​ട്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. 

വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ബി​ജു​ലാ​ൽ കോ​ഴി​ക്കോ​ട്​ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡൂ​ഡ്സ് ക്രി​യേ​ഷ​​​െൻറ ബാ​ന​റി​ൽ മു​ബാ​റ​ക്കാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​സ​ർ മു​ഹ​മ്മ​ദാ​ണ്​ ഛായാ​ഗ്ര​ഹ​ണം. ഒ.​എം. ക​രു​വാ​ര​കു​ണ്ടി​​​െൻറ വ​രി​ക​ൾ​ക്ക് മു​ഹ​സി​ൻ കു​രി​ക്ക​ൾ, ഷി​ഫ്ഖാ​ത്ത് റാ​ഫി എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ൽ​വി​സ് സ്​​റ്റീ​വ് കൊ​ല്ലം ആ​ണ്​ സം​ഘ​ട്ട​നം. 

Tags:    
News Summary - Variyankunnan Movie Ranabhoomi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.