നടൻ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ആഘോഷമാക്കി മെഗാ ഫാമിലി

തെലുങ്ക് യുവ സൂപ്പർതാരം വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പ​ങ്കെടുത്ത വിവാഹച്ചടങ്ങി ഇറ്റലിയിലെ ടസ്കാനിയയിൽ വെച്ചാണ് നടന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബാംഗമാണ് വരുൺതേജ്. ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവാണ് വരുണിന്റെ പിതാവ്.


മെഗാ ഫാമിലി അംഗങ്ങളും സൂപ്പർതാരങ്ങളുമായ ചിരഞ്ജീവി, പവൺ കല്യാൺ, അല്ലു അർജുൻ, രാം ചരൺ, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് എന്നിവരും വിവാഹത്തിൽ പ​ങ്കെടുത്തു. നവംബർ അഞ്ചിന് ഹൈദരാബാദിൽ നടക്കുന്ന വിവാഹ വിരുന്നിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ​ങ്കെടുത്തേക്കും.


2017-ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ’ എന്ന ചിത്രത്തിൽ വരുൺ തേജും ലാവണ്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.





Tags:    
News Summary - Varun Tej, Lavanya Tripathi Get Married In Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.