വിജയ് ആന്‍റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റിലീസ് ചെയ്യുന്നത് അഞ്ച് ഭാഷകളിൽ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം വരുന്നത്. തമിഴിൽ 'കോടിയിൽ ഒരുവൻ' എന്നും മറ്റ് ഭാഷകളിൽ 'വിജയരാഘവൻ' എന്നും പേരിട്ടിരിക്കുന്ന സിനിമയുടെ ടീസറും അഞ്ചു ഭാഷകളിലായി ഇറങ്ങി.
ആത്മികയാണ് നായിക. ഇന്‍ഫിനിറ്റി ഫിലിംസ് വെഞ്ചേഴ്സ് അവതരിപ്പിക്കുന്ന സിനിമ ചേണ്ടൂര്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെയും ടി.ഡി. രാജയുടേയും ബാനറില്‍ ടി.ഡി. രാജയും ഡി.ആര്‍. സഞ്ജയ് കുമാറും ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം-എന്‍.എസ്. ഉദയകുമാര്‍,
സംഗീതം-നിവാസ് കെ. പ്രസന്ന, എഡിറ്റര്‍-വിജയ് ആന്‍റണി, കോ പ്രൊഡ്യൂസേഴ്സ്-കമല്‍ ബോഹ്‌റ, ലളിത ധനഞ്ജയന്‍, ബി. പ്രദീപ്, പങ്കജ് ബൊഹ്‌റ, എസ്. വിക്രം കുമാര്‍, ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്, പി.ആര്‍.ഒ-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.