വീണ്ടും രക്ഷകനാകാൻ വിജയ്; ഗോട്ട് ട്രെയിലറെത്തി

വിജയ് നായകനാവുന്ന വെങ്കട്ട് പ്രഭു ചിത്ര ദ ഗോട്ടിന്റെ ട്രെയിലറെത്തി. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷൻ സിനിമയാണ്. മകന്റേയും അച്ഛന്റേയും വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. വിജയ് വീണ്ടും രക്ഷകനാവുമെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലർ മിനിറ്റുകൾക്കകം തന്നെ 2 മില്യനിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. വെങ്കട് പ്രഭു രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ഗോട്ട്’. മീനാക്ഷി ചൗധരി നായികയായെത്തുന്നു. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വി.എഫ്.എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.


Full View


Tags:    
News Summary - Vijay to be the savior again; Goat trailer is here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.