പ്രശസ്ത നടൻ വിനായകൻ ആദ്യമായി സംവിധായകനാകുന്നു. 'പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഒപിഎം സിനിമാസിെൻറ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ്. വിനായകൻ തന്നെ രചിക്കുന്ന ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംവിധായകൻ ആഷിഖ് അബുവാണ് വിനായകെൻറ പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. 'നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. 'പാര്‍ട്ടി' അടുത്ത വര്‍ഷം". -ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
മികച്ച നടനുള്ള സംസ്ഥാന സർക്കാരിെൻറ പുരസ്കാരം നേടിയ വിനായകൻ 1995ൽ തമ്പി കണ്ണന്താനം - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തുവന്ന മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിലൂടെ ദേശീയ തലത്തിൽ താരം പ്രശംസയേറ്റുവാങ്ങിയിരുന്നു. തമിഴിൽ നിന്നുള്ള ധ്രുവ നച്ചത്തിരം അടക്കം നിരവധി ചിത്രങ്ങളാണ് വിനായകേൻറതായി പുറത്തിറങ്ങാനിരിക്കുന്നത്.
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും.
"പാർട്ടി " അടുത്ത വർഷം. #PartyFilm #OPM
Posted by Aashiq Abu on Sunday, 20 September 2020
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.