റോഷൻ ബഷീർ നായകനായ 'വിൻസെൻറ്​ ആൻഡ് ദി പോപ്പ്​' ഒടിടി റിലീസായി

റോഷൻ ബഷീർ നായകനായെത്തുന്ന "വിൻസെൻറ്​ ആൻഡ് ദി പോപ്പ്" എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്സ് ഉൾപ്പടെ ഒമ്പത്​ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷ​െൻറ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് "വിൻസെൻറ്​ ആൻഡ് ദി പോപ്പ്". ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെൻറ്​ എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്.

ചിത്രത്തി​െൻറ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷൻസ്​ ആണ് നിർമ്മാണം. റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെൻറ്​ എന്ന ഹിറ്റ്മാൻ ത​െൻറ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.

വിൻസെൻറ്​, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിനെക്കിയ വിൻസെൻറ്​ ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ത പുലർത്തുന്നു. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Tags:    
News Summary - Vincent and the pope malayalam movie OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.