‘വിശേഷം’ ട്രെയിലർ പുറത്തിറങ്ങി

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി ഡ്രാമ ‘വിശേഷ’ത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. സ്റ്റെപ്പ്2 ഫിലിംസിന്‍റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.

'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ നായകനാകുന്ന ചിത്രമാണിത്. കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

Full View

ചിത്രത്തിൽ സജിതയെ ചിന്നു ചാന്ദ്നി അവതരിപ്പിക്കുമ്പോൾ ഷിജുവായി ആനന്ദ് മധുസൂദനൻ എത്തുന്നു. സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിന്‍റെ ആദ്യ ചിത്രമാണ് ‘വിശേഷം’. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആന്‍റണി, പി.പി. കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിഭ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗറുമാണ് (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്., നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പൻ, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ട്രെയിലർ എഡിറ്റ് ചെയ്തത് ജോസഫ് ജെയിംസും നെബിൻ സെബാസ്റ്റ്യനും ചേർന്നാണ്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത്. 

Tags:    
News Summary - vishesham movie trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.