മുംബൈ: ബോളിവുഡിലെ ദേവദാസ്, പത്മാവത്, ബജിരാവോ മസ്താനി, രാംലീല തുടങ്ങിയ ദൃശ്യവിസ്മയങ്ങളൊരുക്കിയ സഞ്ജയ് ലീല ബൻസാലി മാജിക് ഇനി നെറ്റ്ഫ്ലിക്സിലും. സിനിമക്ക് പകരം വെബ്സീരിസുമായാണ് നെറ്റ്ഫ്ലിക്സിൽ ബൻസാലിയെത്തുക. 'ഹീരാമണ്ഡി'യെന്നാണ് വെബ്സീരിസിെൻറ പേര്. സ്വാതന്ത്രത്തിന് മുമ്പുള്ള ലാഹോറിലെ ഹീരാമണ്ഡിയിലെ ലൈംഗികത്തൊഴിലാളികളുെട കഥ കൂടിയാകും സീരീസ് പറയുക. ചിത്രത്തിെൻറ ആദ്യ പോസ്റ്റർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.
ബോളിവുഡിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നിറങ്ങൾക്കൊണ്ട് ദൃശ്യവിസ്മയം തീർക്കുന്ന ബൻസാലി. ഈ വേളയിലാണ് സീരീസ് ഒരുക്കുന്ന വിവരം നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിരിക്കുന്നത്.
'കൊട്ടാരദാസികൾ രാജ്ഞികളായിരുന്നു' എന്നാണ് ഹീരാമണ്ഡിയുടെ ടാഗ്ലൈൻ. സീരീസിൽ അണിനിരക്കുന്ന താരങ്ങൾ ആരെല്ലാമാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 'ലാഹോറിലെ ലൈംഗികത്തൊഴിലാളികളെ കുറിച്ചുള്ള വലിയ കഥയാണ്. 14വർഷമായി ഇത് ഞാൻ മനസിൽ കൊണ്ടു നടക്കുന്നു. ഇത് വിശാലവും അഭിലഷണീയവുമാകും' -ബൻസാലി പറഞ്ഞു. ലാഹോറിലെ റെഡ്ലൈറ്റ് പ്രദേശമാണ് ഹീരമണ്ഡി. അവിടത്തെ കഥയാണ് ബൻസാലി സീരിസിലൂടെ പറയുക.
ഞായറാഴ്ച ബൻസാലി ബോളിവുഡിൽ 25 വർഷം പൂർത്തിയാക്കിയിരുന്നു. ബൻസാലിയുടെ ആദ്യ സംവിധാനമായ ഖാമോഷി; ദ മ്യൂസിക്കൽ 1996, ആഗസ്റ്റ് ഒമ്പതിനാണ് പുറത്തിറങ്ങിയത്. ആലിയ ഭട്ട്, ദീപിക പദുക്കോൺ, സൽമാൻ ഖാൻ തുടങ്ങിയവർ ബൻസാലിക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമായി ഒരുക്കിയ ഗംഗുഭായ് കത്തിയാവാഡിയാണ് ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.