ചെന്നൈ: പകർപ്പവകാശ ലംഘനത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നൽകിയ കേസിൽ താര ദമ്പതികളായ നയൻതാര -വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവർക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈകോടതി. ജനുവരി എട്ടിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ നയൻതാര - വിഗ്നേഷ് വിവാഹ വിഡിയോ ഡോക്യുമെന്ററി ട്രെയിലറിൽ ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ സിനിമയുടെ ചില ബി.ടി.എസ് ദൃശ്യങ്ങൾ അനുമതി വാങ്ങാതെ ഉപയോഗിച്ചതിനാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് പകർപ്പവകാശ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.