മൂന്നാർ: വരയാടുകളുടെ പ്രസവകാലം പ്രമാണിച്ച് രണ്ടു മാസമായി അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് സന്ദർശകർക്കായി തുറക്കും. ഫെബ്രുവരി ഒന്ന് മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ 102 കുഞ്ഞുങ്ങൾ പിറന്നതായാണ് കണ്ടെത്തൽ.
ചെങ്കുത്തായ പാറയിടുക്കിലും പുൽമേടുകളിലുമാണ് പ്രസവം. ഒരു സീസണിൽ പിറക്കുന്നവയിൽ 40 ശതമാനമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. ഇരവികുളം ദേശീയോദ്യാനത്തോടൊപ്പം ചൊക്രമുടി, മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങളിലും വരയാടുകളുടെ സാന്നിധ്യമുണ്ട്.
ഏപ്രിൽ ഒന്നിന് പ്രവേശന വിലക്ക് നീങ്ങുന്നതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഉദ്യാനത്തിലെ ടൂറിസം മേഖലയായ രാജമലയിലാണ് വരയാടുകളെ കാണാൻ കഴിയുക. മുതിർന്നവർക്ക് 200ഉം കുട്ടികൾക്കും വിദ്യാർഥികൾക്കും 150ഉം രൂപയാണ് രാജമലയിലേക്കുള്ള പ്രവേശന നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.