ന്യൂഡൽഹി: 2050 ആകുമ്പോഴേക്കും ലോകത്ത് കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന 100 മേഖലകളിൽ കേരളവും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങൾ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയ കേന്ദ്രമായ ക്രോസ് ഡിപെൻഡൻസി ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രളയം, കാട്ടുതീ, സമുദ്രനിരപ്പിലെ വർധനവ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ 50 മേഖലകളിൽ 80 ശതമാനവും ചൈനീസ് നഗരങ്ങളാണ്. യു.എസിലും ഇന്ത്യയിലുമാണ് ചൈനയെ കൂടാതെ കൂടുതൽ മേഖലകൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങൾ അനുഭവിക്കുക.
ബിഹാർ (22), ഉത്തർപ്രദേശ് (25), അസം (28), രാജസ്ഥാൻ (32), തമിഴ്നാട് (36), മഹാരാഷ്ട്ര (38), ഗുജറാത്ത് (48), പഞ്ചാബ് (50), കേരളം (52) എന്നിവയാണ് കാലാവസ്ഥാ മാറ്റം രൂക്ഷമായി ബാധിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ആദ്യ 100ൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.