ചീറ്റകൾ എത്തുന്നു...വീണ്ടും

ഭോപ്പാൽ: ദക്ഷിണ ആഫ്രിക്കയിൽ നിന്ന് ചീറ്റകൾ എത്തുന്നു, ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച് 60 വർഷങ്ങൾ പിന്നിടുമ്പോൾ.

മധ്യ പ്രദേശിലെ കുനേൊ-പാൽപൂർ ദേശീയ പാർക്കാണ് ചീറ്റകൾക്കായി കൂടൊരുക്കുന്നത്. ഭൂഖണ്ഡാന്തര സ്ഥലം മാറ്റൽ പദ്ധതി പ്രകാരമാണ് ചീറ്റകളെ കൊണ്ടുവരുന്നത്. ആഫ്രിക്കയിലാണ് ചീറ്റകളെ പൊതുവായി കണ്ടുവരുന്നത്. ഇവിടെ നിന്നുമാണ് ഇന്ത്യയിലേക്ക് എത്തിക്കുക.

750 കിലോമീറ്റർ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഷിയോപൂരിലെ കുനേൊ-പാൽപൂർ പാർക്കിൽ അഞ്ച് ചതുരശ്ര കിലോമീറ്റർ ചീറ്റകൾക്കായി നീക്കി വെച്ചിരിക്കുകയാണ്. മാംസഭുക്കുകളെ ഏറെ പരിപാലിക്കുന്ന കുനോയിലാണ് ചീറ്റകളെ സംരക്ഷിക്കാനുള്ള പാരിസ്ഥിതിക ശേഷി കൂടുതലെന്ന് ഷിയോപൂർ ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രാകാശ് ശർമ പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളെ പാർപ്പിക്കാൻ തിരഞ്ഞെടുത്ത പാർക്കുകളിലും ഇതുണ്ട്.

വൈൾഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും ചേർന്നാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. കേന്ദ്ര സർക്കാരും ദക്ഷിണ ആഫ്രിക്കയും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് ചീറ്റകളെ കൊണ്ടുവരിക. പെൺ ചീറ്റകൾ അടക്കം 12 മുതൽ 15 വരെ ചീറ്റകളെ കൊണ്ടുവരുമെന്നാണ് അറിയിച്ചത്.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് ആദ്യ പകുതിയോടെയാണ് ഇവയെ എത്തിക്കുക. 1952ലാണ് ഇന്ത്യയിൽ ചീറ്റകൾ ഇല്ലാതെയായത്.

Tags:    
News Summary - After 70 years, cheetahs to run in India again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.