മാടായിപ്പാറ സംരക്ഷിക്കണമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി

കോഴിക്കോട് : കേരളത്തിലെ അപൂർവമായ പരിസ്ഥിതി ജൈവ വൈവിധ്യ മേഖലകളിലൊന്നായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ സംരക്ഷിക്കണമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി.മാടായിപ്പാറയെ രണ്ടായി കീറിമുറിച്ചു കൊണ്ട് സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കം എന്ത് വിലകൊടുത്തും ചെറുത്ത് പരാജയപ്പെടുത്തുവാൻ നവംബർ രണ്ടിന് മാടയിപ്പാറയിൽ നടന്ന സിൽവർലൈൻ വിരുദ്ധ പ്രധിഷേധ സംഗമം തീരുമാനിച്ചു.

കെ. റെയിൽ വിരുദ്ധ സമിതി സംസ്ഥാന നേതാക്കൾ മടായി പാറ സന്ദർശിച്ചു. സംസ്ഥാന സമിതി രക്ഷാധികാരി ശൈവ പ്രസാദ്, ചെയർമാൻ എം.പി. ബാബുരാജ്, ജന.. കൺവീനർ എസ്. രാജീവൻ എന്നിവരാണ് മാടായിപ്പാറയിലെ സമ്പന്നമായ ചരിത്രസ്മാരകങ്ങൾ, പരിസ്ഥിതി മേഖലകൾ, ക്ഷേത്ര സങ്കേതങ്ങൾ, കെ റെയിൽ പാത മൂലം കുടിയൊഴിയേണ്ടിവരുന്ന വരുടെ വീടുകൾ എന്നിവ സന്ദർശിച്ചത്.

സിൽവർലൈൻ വിരുദ്ധ പോരാട്ടങ്ങളുടെ രണ്ടാം ഘട്ട സമര പരിപാടികൾക്ക് മാടായിപ്പാറയിൽ തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സിൽവർലൈൻ അലൈൻമെൻറ് കടന്നു പോകുന്ന പാറക്കുളത്തിന് സമീപം ദേശവാസികൾ സംഘടിക്കുകയും സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദും മറ്റ് സമരപ്രവർത്തകരും പരിപാടികൾക്ക് നതൃത്വം നൽകി.

സംഗമത്തിൽ സമര സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രാംഗതൻ റിപ്പോർട് അവതരിപ്പിച്ചു. സമര സംഗമം സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. 

Tags:    
News Summary - Anti-K Rail People's Committee to protect Madaipara.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.