പീരുമേട്: നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം നിർബാധം തുടരുന്നു. പരിസ്ഥിതിക്ക് ഹാനികരമായ കാരിബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവയാണ് കൂടുതലായും വിൽക്കുന്നത്. പീരുമേട്, പെരുവന്താനം, വണ്ടിപ്പെരിയാർ, ഏലപ്പാറ പഞ്ചായത്തുകളുടെ പരിധികളിൽ വിൽപന വ്യാപകമാണ്.
പഞ്ചായത്ത് അധികൃതർ നിരോധിത പ്ലാസ്റ്റിക് വിൽപനക്കെതിരെ ബോധവത്കരണം നടത്തിയിട്ടും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. ആരോഗ്യവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വഴിയോരക്കച്ചവടം നടത്തുന്നവരും വാഹനങ്ങളിൽ മത്സ്യം, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ വിൽക്കുന്നവരും നിരോധിത കാരിബാഗുകൾ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.