ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു പ്രതിരോധ നടപടികൾ ഊർജിതമാക്കി

ആലപ്പുഴ: ജില്ലയിൽ ഹരിപ്പാട് നഗരസഭയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കലക്ടർ വി.ആർ. കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തരം ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച്5 എച്ച് 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒൻപതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതനം വടക്ക് തിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.

രോഗം നിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടിക്ക് സർക്കാർ നിർദേശം ലഭിക്കുന്ന മുറക്ക് ഉടൻ ആരംഭിക്കും. ഇതിനായി എട്ട് ആർ.ആർ.ടി. (റാപ്പിഡ് റെസ്പോൺസ് ടീം) കളെയും സജ്ജമാക്കിയിട്ടുണ്ട്. കള്ളിഹ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും അധികൃതർക്ക് നിർദേശം നൽകി. 20,741 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക

ഹരിപ്പാട് നഗരസഭിയൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാൻ പൊലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലോക്ക് പകാരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്ടർക്ക് നിർദേശം നൽകി. 

Tags:    
News Summary - Bird flu has been confirmed in Alappuzha district and preventive measures have been intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.