ന്യൂയോർക്ക് : ഈജിപ്തിലെ ഷമറുല്‍ ഷെയ്ഖില്‍ നാളെ മുതല്‍ കാലാവസ്ഥാ ഉച്ചകോടി (സി.ഒ.പി 27)ആരംഭിക്കും. ഈജിപ്തിലെ ശറമുൽ ഷെയ്ഖിൽ ഈമാസം ആറ് മുതൽ 18 വരെയാണ് സമ്മേളനം. ആഗോള കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിനു ദരിദ്ര രാജ്യങ്ങൾക്ക് 100 ബില്യൻ ഡോളരിന്റെ സഹായം വാഗ്ദാനം ചെയ്ത സമ്പന്നരാജ്യങ്ങൾ ഇതുവരെ അതു പാലിക്കാത്തത് ഉച്ചോകോടിയിൽ പ്രധാന ചർച്ചയാകും.

കോപ്-27 കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഈജിപ്തിലെ ശറമുൽ ഷെയ്ഖിലേക്ക് കെയ്‌റോയിൽ നിന്നും സമാധാനപരമായി മാർച്ച് നടത്തിയതിന് മലയാളി പരിസ്ഥിതി പ്രവർത്തകൻ അജിത് രാജ​ഗോപാലിനെ ഈജിപ്ഷ്യൻ സുരക്ഷാസേന തടഞ്ഞുവച്ചു. പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം മോചിപ്പിച്ചത്. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാതെ അജിത് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും.

കഴിഞ്ഞ മൂന്ന് മാസം അദ്ദേഹം പലരാജ്യങ്ങളിലായിരുന്നു. എട്ട് ദിവസം 260 കിലോമീറ്റർ നടന്ന് എത്തനാണ് ശ്രമിച്ചത്. രണ്ടാം ദിവസം ട്രഫിക് പൊലീസ് തടഞ്ഞു. അദ്ദേഹത്തിന്റെ പാസ്പോർട്ട് പിരശോധിച്ചു. രാവിലെ 11 മണിയോടെ പൊലീസ് ഫോൺവാങ്ങി. ഈജിപ്തിലെ സുഹൃത്തായ മനഷ്യവാകാശ രംഗത്തെ പ്രവർത്തകനായ അഡ്വ. മെക്കരിയോസ് 12.50ന് എത്തി. പിന്നീട് രണ്ട് പേരെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പൊലീസ് ചോദ്യം ചെയ്തു.

ഈജിപ്റ്റ് പ്രസിഡന്റ് തന്നെ എല്ലാവരേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. പാരിസ്ഥതിക നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പിടിച്ച് തെരുവിലൂടെ നടക്കുമ്പോഴാണ് പൊലീസ് തടഞ്ഞത്. ഈജിപ്തിൽ പ്രവേശിക്കുന്നതിന് അനുമതി എടുത്തിരുന്നില്ല. സാങ്കേതികമായി അറസ്റ്റ് ചെയ്തില്ല. മെക്കരിയോസ് അപ്രത്യക്ഷനായത് മുതൽ അദ്ദേഹത്തിന്റെ അമ്മ പല രേജ്യങ്ങളിലെ സുഹൃത്തുകളെ വിളിച്ചുപറഞ്ഞു. മനുഷ്യാവകാശ പ്രവർത്തനായതിനാണ് മെരിക്കോസിനെ പൊലീസ് ചേദ്യം ചെയ്തത്. നിതിയില്ലെങ്കിൽ സമാധാനമില്ലെന്ന് അജിത് രാജഗോപാൽ പറഞ്ഞു. 

Tags:    
News Summary - Climate summit from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.