ചീറ്റകൾക്കു പിന്നാലെ ഹിപ്പോപൊട്ടാമസുകളെയും ഇന്ത്യയിലേക്കെത്തിക്കുന്നു

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നും ചീറ്റകളെ എത്തിച്ചതിന് പിന്നാലെ രാജ്യത്തേക്ക് ഹിപ്പോപൊട്ടാമസുകളെയും എത്തിക്കുന്നു. കൊളംബിയയിൽനിന്നും 70ഓളം ഹിപ്പോപൊട്ടാമസുകളെയാണ് എത്തിക്കുന്നത്.

കൊളംബിയയിൽ ഹിപ്പോപൊട്ടാമസുകളുടെ വംശവർധന നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് കയറ്റി അയക്കാൻ തുടങ്ങിയത്. മയക്കുമരുന്ന് മാഫിയാ തലവൻ പാബ്ലോ എസ്കോബാർ 1980കളിൽ കൊളംബിയയിലെത്തിച്ച ഹിപ്പോകൾ പിന്നീട് പെറ്റുപെരുകുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ വർഷം ഹിപ്പോകളെ അധിനിവേശ ജീവിവർഗമായി കൊളംബിയൻ സർക്കാർ പ്രഖ്യാപിച്ചു. കൊളംബിയയിൽ ഹിപ്പോകളെ വേട്ടയാടുന്ന മൃഗങ്ങളില്ലാത്തതാണ് പ്രശ്‌നമായി മാറിയതെന്ന് വിദഗ്ധർ പറയുന്നു. ഇവയുടെ മലം നദികളുടെ ഘടനയിൽ മാറ്റം വരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്നാണ് നിരീക്ഷണം.

ഇന്ത്യക്കൊപ്പം മെക്സിക്കോയിലേക്കും ഹിപ്പോകളെ കൊളംബിയൻ സർക്കാർ അയക്കുന്നുണ്ട്. ഈ പദ്ധതി ഒരു വർഷത്തിലേറെയായി ചർച്ചയിലുണ്ടായിരുന്നെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.

Tags:    
News Summary - Colombia proposes shipping hippos to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.