ജണ്ട നിർമാണം : ക്രമക്കേട് വിജിലൻസ് അന്വേഷണത്തിലാണെന്ന് മന്ത്രി

കോഴിക്കോട് : വനാതിർത്തിയിൽ ജണ്ട നിർമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപരം ഡിവിഷനിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

2019- 20, 2020-21 സാമ്പത്തിക വർഷങ്ങളിലായി സംസ്ഥാനത്ത് ജണ്ട നിർമിക്കുന്നതിന് 22.01 കോടി രൂപയാണ് വനംവകുപ്പ് ചെലവഴിച്ചത്. തിരുവനന്തപുരം ഡിവിഷനിൽ 2019-20ൽ 1.26 കോടിയും 2020-21 ൽ 3.04 കോടിയും ചെലവഴിച്ചു.

തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ ജണ്ട നിർമാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇക്കാര്യത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും അളവ് രേഖപ്പെടുത്തിയവരും പരിശോധിച്ച് ബില്ല് പാസാക്കി തുക നൽകിയ ഉദ്യോഗസ്ഥർ എല്ലാവരും നിയമപ്രകാരം വീഴ്ചകൾക്ക് ഉത്തരവാദികളാണെന്നും മന്ത്രി രേഖാമൂലം സി.ആർ മഹേഷിന് മറുപടി നൽകി.  

Tags:    
News Summary - Construction of Janda: Vigilance is investigating the irregularity, Minister said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.