ഒരു ലക്ഷം തൈകൾ നട്ട് പൊലീസ് ഉദ്യോഗസ്ഥൻ ദേവേന്ദർ സുര

കുറച്ച് വർഷങ്ങൾ മുമ്പ് ജോലിക്കായി ചത്തീസ്ഗഡിൽ എത്തിയതോടെ ദേവേന്ദർ സുര എന്ന ഉദ്യോഗസ്ഥന് ഉത്തരവാദിത്വം കൂടിയത് പരിസ്ഥിതി സംരക്ഷണത്തിനോടായിരുന്നു. ചത്തീസ്ഗഡിന്‍റെ പ്രകൃതി സൗന്ദര്യം ഒരു പ്രചോദനമായി മാറി. പിന്നെ ഇത്രയും കാലത്തെ സമ്പാദ്യവുമായി ദേവേന്ദർ ഹരിയാനയിലെ സ്വന്തം ഗ്രാമമായ സോനീപത്തിലേക്ക് മടങ്ങി. ഹരിയാനയെ ഒരു ഹരിത ഭൂമിയാക്കുന്നതും സ്വപ്നം കണ്ട്.

ആദ്യം സ്വന്തം ഗ്രാമത്തിൽ തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് 152 ഗ്രാമങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു. ആറ് വർഷം കൊണ്ട് ഒരു ലക്ഷം തൈകൾ അദ്ദേഹം നട്ടു. പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും ചിലവാക്കിയതായി ദേവേന്ദർ പറയുന്നു.

ആദ്യം എതിർത്തെങ്കിലും ദേവേന്ദറിന്‍റെ ഉദ്ദേശ്യവും പൊതുജനം ഏറ്റെടുത്ത രീതിയും മനസ്സിലാക്കി വീട്ടുകാരും ഒപ്പം നിന്നു. നാടാകെ വ്യാപിച്ച്, ജനകീയ പ്രസ്ഥാനമായി മാറിയതോടെ 2000ത്തിലധികം സന്നദ്ധപ്രവർത്തകരും പങ്കാളികളായി. 

News Summary - Cop Spends Rs 30 Lakh From His Own Pocket, Turns Hometown Green with 1 Lakh Trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.