‘ദ എലഫന്റ് വിസ്പറേഴ്സി’ന്റെ ഓസ്കർ ആനകൾക്കെതിരായ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാറിനെ പിന്തിരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു -ജയറാം രമേശ്

ന്യൂഡൽഹി: ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഓസ്കർ നേടിയതിനാൽ കേന്ദ്ര സർക്കാർ വന്യ ജീവി സംരക്ഷണ നിയമം 1972ൽ വരുത്തുന്ന ആനകൾക്ക് ഗുണകരമല്ലാത്ത ഭേദഗതിയുമായി മുന്നോട്ടുപോകാതിരിക്കാൻ നിർബന്ധിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2010ൽ ആനകളെ ദേശീയ പൈതൃക മൃഗമയി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​​ച്ചേർത്തു. ദ എലഫന്റ് വിസ്പറേഴ്സ് ഓസ്കർ നേടിയത് മനോഹരമാ​െണന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആവാസ -പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ വേണ്ടി വന്യ മൃഗങ്ങളെയും പക്ഷികളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള നിയമമാണ് വന്യജീവി സംരക്ഷണ നിയമം. വേട്ടയാടൽ നിരോധനം, വന്യജീവി വ്യാപാരവും അവയുടെ ഉപോത്പന്നങ്ങളുടെ വ്യാപാരവും നിയന്ത്രിക്കൽ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിയൽ വരുന്നതാണ്. സസ്യങ്ങളെയും മൃഗങ്ങളെയും അവ സംരക്ഷിക്കേണ്ടതിന്റെ തോത് അനുസരിച്ച് ആറ് ഷെഡ്യൂളുകളിലായി പട്ടികപ്പെടുത്തിയിരിക്കുകയാണ്.

1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാവശ്യപ്പെട്ടുള്ള ബിൽ രാജ്യ സഭ പാസാക്കിയിരുന്നു. അതിൽ 43 ാം സെഷനിലെ ഭേദഗതി പ്രകാരം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പ്രാബല്യത്തിലുള്ള ആളുകൾക്ക് നാട്ടാനകളെ മതപരമായതോ മ​റ്റേതെങ്കിലും ആവശ്യങ്ങൾക്കോ വേണ്ടി കൊണ്ടുപോകാം എന്ന് വ്യക്തമാക്കുന്നു.

അതിൽ ‘മറ്റേതെങ്കിലും ആവശ്യങ്ങൾക്ക്’ എന്നത് ആശങ്കക്ക് വഴിയൊരുക്കുന്നുവെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഈ ​ഭേദഗതി നടപ്പാക്കിയാൽ ആനകളെ ലാഭത്തിന് വേണ്ടി വ്യാപാരം നടത്തുന്നത് പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവെച്ച ആശങ്ക.

Tags:    
News Summary - Elephant Whisperers win may ‘force’ Centre to not amend Wild Life Act: Congress MP Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.