നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്. പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്പൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പറക്കുംതവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. പൊതുവെ പകൽ ഉറങ്ങുകയും രാത്രി ഇരതേടുകയുമാണ് ഇവയുടെ രീതി.
മഴക്കാടുകളിലെ മരങ്ങളിൽനിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവക്കുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത പാടയും വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. 15 മീറ്റർ ദൂരം വരെ ഇവർ വായുവിലൂടി തെന്നി മാറും. ശരീരത്തിലെ പാട വിടർത്തുകയും കൈകാലുകൾ നീട്ടിയുമാണ് ഇത് സാധ്യമാകുന്നത്. അപൂർവ ഇനം തവളയെ കാണാൻ നിരവധിയാളുകൾ രാധാകൃഷ്ണന്റെ വീട്ടിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.