വ​നം​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച റി​​പ്പോ​ർ​ട്ടി​ൽ ഇ​ടു​ക്കി വ​ന്യ​ജീ​വി സ​​​ങ്കേ​ത​ത്തി​ന്​ ചു​റ്റു​മു​ള്ള ക​രു​ത​ൽ

മേ​ഖ​ല​യു​ടെ ഭൂ​പ​ടം

വനംവകുപ്പ് റിപ്പോർട്ട്: ഇടുക്കിയിൽ കരുതൽ മേഖലയിൽ 4959 കുടുംബം

തൊടുപുഴ: വനംവകുപ്പ് 2021ൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജില്ലയിലെ അഞ്ച് സംരക്ഷിത വനമേഖലകളുടെ പരിധിയിലെ കരുതൽ മേഖലയിൽ ഉൾപ്പെടുന്നത് 4959 കുടുംബങ്ങൾ. ഇരവികുളം ദേശീയ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ആനമുടി ഷോല ദേശീയ പാർക്ക്, കുറിഞ്ഞിമല സങ്കേതം, പാമ്പാടും ഷോല ദേശീയ പാർക്ക് തുടങ്ങി അഞ്ച് സംരക്ഷിത വനമേഖലകളിലാണ് ഇത്രയും കുടുംബങ്ങൾ. ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ടിൽ പറയുന്ന കുടുംബങ്ങളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണിത്.

ഇരവികുളം ദേശീയപാർക്കിൽ കെ.ഡി.എച്ച് മറയൂർ വില്ലേജുകളുടെ പരിധിയിലായി 738 കുടുംബങ്ങളാണുള്ളത്. ഈ രണ്ട് പഞ്ചായത്തുകളിലെയും മനുഷ്യവാസമുള്ള പ്രദേശങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. കെ.ഡി.എച്ച് വില്ലേജിന് കീഴിലെ കരുതൽ മേഖലയിൽ തോട്ടം തൊഴിലാളികളുടെ ലയങ്ങളാണ് കൂടുതലും. മറയൂർ വില്ലേജിന് കീഴിലും എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളും 200ഓളം വീടുകളും ഉൾപ്പെടുന്നു.

കടലാറിലെ കരുതൽ മേഖലയിൽ ഒരു തേയില ഫാക്ടറിയും പള്ളനാട്ടിലും വാഗുവരൈയിലും സ്കൂളുകളും ഉൾപ്പെട്ടിട്ടുണ്ട്. തോട്ടവിളകളുടെ പ്രാധനകേന്ദ്രം കൂടിയാണ് ഇവിടം. തേയില, കാപ്പി കൃഷിയാണ് കൂടുതലും. ഈ രണ്ട് തൊഴിൽമേഖലയെ ആശ്രയിച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ കഴിയുന്നത്.

ചിന്നാർ വന്യജീവി സങ്കേതത്തിന്‍റെ കരുതൽ മേഖലയുടെ പരിധിയിൽ മറയൂർ, കീഴാന്തൂർ വില്ലേജുകളിലായി 1281 കുടുംബങ്ങളുണ്ട്. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും അവരുടെ ഉപജീവനത്തിനായി മേഖലയിലെ തന്നെ കൃഷിയെ ആശ്രയിക്കുന്നവരാണ്. ബാക്കിയുള്ളവർ വിനോദസഞ്ചാര മേഖലയെ പ്രാധനവരുമാന മാർഗമായി കാണുന്നു.

പട്ടിക്കാട് ഒരു മൃഗാശുപത്രിയും മറയൂരിൽ ആയുർവേദ ഡിസ്പെൻസറിയും ഒരു അംഗൻവാടിയും ഈ മേഖലയിൽ വരുന്നുണ്ട്. കൃഷിയിടങ്ങൾ, മറയൂരിലെ ശർക്കര വ്യവസായ യൂനിറ്റുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേ തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളും ഇതോടെ ആശങ്കയിലാണ്.

ആനമുടി ഷോല നാഷനൽ പാർക്കിന്‍റെ കരുതൽ മേഖല പരിധിയിൽ 2150 ഓളം കുടുംബങ്ങളാണ് വരുന്നത്. കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട, തുടങ്ങിയ അഞ്ച് വില്ലേജുകൾ ഇതിന്‍റെ പരിധിയിൽവരും.ഇവിടെ കരുതൽ മേഖല 30.7 ചതുരശ്രകിലോമീറ്റർ വരും. കുളച്ചിവയൽ ആദിവാസി കോളനി ഉൾപ്പെടുന്ന മേഖലാണിത്. ഭൂരിഭാഗം ആളുകളും പ്രാഥമികമായി കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും ചിലർ കെ.ഡി.എച്ച്.പിയിൽ തോട്ടം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്.

ഇതിൽ ഭൂരിഭാഗം പേരും തമിഴ് വംശജരുമാണ്. കാന്തല്ലൂർ പോസ്റ്റ് ഓഫിസ്, കാന്തല്ലൂർ പഞ്ചായത്ത് ഓഫിസ്, പ്രാഥമികാരോഗ്യ കേന്ദ്രം, സ്കൂൾ എന്നിവയെല്ലാം ഇവിടെ കരുതൽമേഖലയുടെ പരിധിയിൽ വരും. കൃഷി, തോട്ടവിളകൾ, ടൂറിസം എന്നിവയാണ് ഇവരുടെ പ്രധാന ഉപജീവന മാർഗം. വട്ടവട, കൊട്ടക്കമ്പൂർ എന്നിങ്ങനെ രണ്ട് വില്ലേജുകളാണ ഇതിൽ വരുന്നത്. ഏകദേശം 450 കുടുംബങ്ങൾ വരും. ഇവരിൽ ഭൂരിഭാഗവും കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്നവരാണ്.

വട്ടവട, കെ.ഡി.എച്ച് വില്ലേജുകൾ ഉൾപ്പെടുന്നതാണ് പാമ്പാടുംഷോല നാഷനൽ പാർക്ക്. 340 കുടുംബങ്ങൾ നിർദിഷ്ട പ്രദേശത്ത് വരുന്നു. ഇവിടെ ചിട്ടിവരൈ എസ്റ്റേറ്റ് ഇക്കോ സെൻസിറ്റിവ് സോണിലാണ്. കൃഷി, തോട്ടവിളകൾ, ടൂറിസം തുടങ്ങിയവയാണ് ഇവിടത്തെ ആളുകളുടെ പ്രധാന ഉപജീവനം. ഇവിടെ അധിവസിക്കുന്ന ഭൂരിഭാഗം ആളുകളും തമിഴ് സംസാരിക്കുന്നവരാണ്.

ഉപഗ്രഹ സർവേ ബാധിക്കുന്നത് 17 പഞ്ചായത്തുകളെ

തൊടുപുഴ: സംസ്ഥാന റിമാർട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്‍റ് സെന്‍റർ നടത്തിയ ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിൽ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ കരുതൽ മേഖലയിൽ ജില്ലയിൽ പൂർണമായും ഭാഗികമായും ഉൾപ്പെടുന്നത് 17 പഞ്ചായത്തുകൾ.

പ്രാഥമിക റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ഈ പഞ്ചായത്തുകളിലെ ജനജീവിതവും കൃഷിയും പ്രതിസന്ധിയിലാകും. റിപ്പോർട്ടിലുൾപ്പെട്ട പ്രദേശങ്ങളിലുള്ളവർ കടുത്ത ആശങ്കയിലാണ്. ഇവിടങ്ങളിലെല്ലാം കൃഷിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിനാളുകളാണ്. ഇതിലുപരിയായി ജനവാസ മേഖലകളുമാണ്. സർവേ മാപ്പ് ആധികാരിക രേഖയല്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആശയക്കുഴപ്പം തീരുന്നില്ല.

ഇരവികുളം ദേശീയപാർക്കിന് കീഴിൽ മറയൂർ, മൂന്നാർ പഞ്ചായത്തുകളും ചിന്നാറിന് കീഴിൽ കാന്തല്ലൂരും മറയൂരും ആനമുടിക്ക് കീഴിൽ കാന്തല്ലൂർ, മൂന്നാർ, വട്ടവടയും കുറഞ്ഞിമലക്ക് കീഴിൽ കാന്തല്ലൂർ, വട്ടവട എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെടും. പാമ്പാടുംചോല നാഷനൽ പാർക്കിന് കീഴിലും മുന്നാർ, വട്ടവട പ്രദേശങ്ങളും മതികെട്ടാൻ ചോല നാഷനൽ പാർക്കിന് കീഴിൽ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളും ഇടുക്കി സാങ്ച്വറിക്ക് കീഴിൽ അറക്കുളം, ഏലപ്പാറ, കഞ്ഞിക്കുഴി, കാമാക്ഷി, കാഞ്ചിയാർ, മരിയാപുരം, ഉപ്പുതറ, വാത്തിക്കുടി എന്നിവയും പെരിയാർ ടൈഗർ റിസർവിന് കീഴിൽ കുമളി, പെരുവന്താനം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളും വരും. വിഷത്തിൽ പ്രതിഷേധവും അലയടിച്ച് തുടങ്ങിയിട്ടുണ്ട്.

തങ്ങളുടെ ആയുഷ്കാല സമ്പാദ്യമായ പാർപ്പിടവും കൃഷിയുമൊക്കെ സംരക്ഷിച്ച് നിർത്താൻ ഏതറ്റംവരെയും പോകുമെന്നാണ് ഹൈറേഞ്ച് നിവാസികളുടെ നിലപാട്. പ്രതിഷേധവും കരിദിനാചവണവുമായി വിവിധ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Forest department report: 4959 families in Idukki in buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.