അഹമ്മദാബാദ്: കടലിന്‍റെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരുക്കുകയാണ് ഗുജറാത്ത്. അഹമ്മദാബാദിൽ നടന്ന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് 2023ൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് പ്രഖ്യാപനം നടത്തിയത്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഗോൽ മത്സ്യത്തിന് ലക്ഷങ്ങളാണ് വിലവരുന്നത്. അതിനാൽ ഈ മത്സ്യത്തെ സംരക്ഷിക്കാനും അതിനെക്കുറിച്ച് ബോധവത്കരണം നടത്താനുമായാണ് ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് ഗോൽ. ഗോൾഡൻ ബ്രൗൺ നിറമാണിതിന്. ഈ മത്സ്യത്തിന് ലക്ഷങ്ങൾ വില വരാൻ കാരണം ആമാശയത്തില്‍ കാണപ്പെടുന്ന ബ്ലാഡർ ആണ്. വിവിധ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂൽ നിർമിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. കൂടാതെ വിവിധ മരുന്നുകൾ നിർമ്മിക്കുന്നതിനായും ഇതിന്റെ ബ്ലാഡർ ഉപയോഗിക്കുന്നുണ്ട്.
നിരവധി ഔഷധഗുണങ്ങളുള്ള ഈ മത്സ്യത്തെ ബിയർ, വൈൻ നിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്. ആൺ മത്സ്യത്തിനാണ് കൂടുതൽ വില ലഭിക്കുക. 30 കിലോ മത്സ്യത്തിന് നാലഞ്ചുലക്ഷം രൂപ വരെ വില ലഭിക്കും. ഗുജറാത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര മാർക്കറ്റിൽ ഈ മത്സ്യത്തിന്റെ വിവിധ ശരീരഭാഗങ്ങൾ വിൽക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.