നോയിഡയിലെ അനധികൃത നിർമാണം: നഷ്ടപരിഹാരം 15 കോടി കെട്ടിവയ്ക്കണമെന്ന് ട്രൈബ്യൂണൽ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ നടത്തിയ അനധികൃത നിർമാണത്തിന് നഷ്ടപരിഹാരം 15 കോടി കെട്ടിവയ്ക്കണമെന്ന് ഉത്തരവ്. നോയിഡയിലെ സെക്ടർ 77ൽ 'എക്‌സ്‌പ്രസ് സെനിത്ത്' എന്ന സ്ഥലത്ത് നടത്തിയ അനധികൃത നിർമാണങ്ങൾ നടത്തിയത്.

2022 സെപ്റ്റംബർ 28-ന് എൻ.ജി.ടി എക്‌സ്‌പ്രസ് ബിൽഡേഴ്‌സ് ആൻഡ് പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് 15 കോടി രൂപ നൽകണമെന്ന് നിർദേശം നൽകി. നോയിഡ അതോറിറ്റിയുടെ ഒത്താശയോടെ പ്രോജക്ട് വക്താവ് നിർമ്മാണത്തിന്റെ നിയമ പരിധി ലംഘിച്ചുവെന്നും മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അഞ്ച് ടവറുകളിലും 19-ാം നില അനധികൃതമായി നിർമിച്ചതാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. താഴത്തെ നിലക്ക് പുറമെ 18 നിലകൾ മാത്രം അനുവദിച്ചത്. എന്നാൽ, പരിസ്ഥിതി അനുമതി(ഇ.സി) ലംഘിച്ചാണ് നിർമാണം നടത്തിയത്.

അധിക നിലകളുടെ നിർമ്മാണം പരിസ്ഥിതിയിൽ അധിക മലിനീകരണ ഭാരം ചുമത്തുകയാണ്. നഷ്ടപരിഹാരം ഒരു മാസത്തിനകം ഗൗതംബുധ നഗർ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ കെട്ടിവയ്ക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു.

Tags:    
News Summary - Illegal construction in Noida: Tribunal orders compensation of 15 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.