കർണാടകയിലെ കടുവാസ​ങ്കേതങ്ങളിൽ സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ക​ർ​ണാ​ട​ക​യി​ലെ ക​ടു​വാ​സ​​ങ്കേ​ത​ങ്ങ​ളി​ൽ ഇ​നി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ. വ​നം​വ​കു​പ്പാ​ണ് നാ​ഗ​ർ​ഹോ​ള, ബ​ന്ദി​പ്പൂ​ർ ക​ടു​വാ​സ​​ങ്കേ​ത​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്റെ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഫാ​രി ന​ട​ത്തു​ന്ന​വ​ർ​ക്കാ​യാ​ണി​ത്.

നാ​ഗ​ർ​ഹോ​ള​യി​ൽ വ​ർ​ഷം 1.50 ല​ക്ഷം സ​ഞ്ചാ​രി​ക​ളും ബ​ന്ദി​പ്പൂ​രി​ൽ 1.5 ല​ക്ഷം പേ​രു​മാ​ണ് എ​ത്തു​ന്ന​ത്. യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ആ​കെ ഒ​രു കോ​ടി​യു​ടെ പ​രി​ര​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​പ​ക​ട​മോ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളോ സം​ഭ​വി​ച്ചാ​ൽ ഓ​രോ സ​ഞ്ചാ​രി​ക്കും അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കു​ക.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വ​ലി​യ അ​പ​ക​ട​ങ്ങ​ളൊ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളെ​ന്ന നി​ല​യി​ൽ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ​ദ്ധ​തി​ക്കാ​യി ബ​ന്ദി​പ്പൂ​രി​ൽ 80,000 രൂ​പ​യും നാ​ഗ​ർ​ഹോ​ള​യി​ൽ 70,000 രൂ​പ​യും ഇ​തി​ന​കം ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് വ​നം​വ​കു​പ്പ് കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ബ​ന്ദി​പ്പൂ​രി​ൽ 2023 സെ​പ്റ്റം​ബ​ർ 23 മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ 22 വ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. നാ​ഗ​ർ​ഹോ​ള​യി​ൽ 2024 ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യു​മാ​ണ് കാ​ലാ​വ​ധി.

Tags:    
News Summary - Insurance coverage for visitors to tiger sanctuaries in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.