പട്ടിണിക്കെതിരെ പോരാടാൻ ഇന്ത്യക്ക് വഴികാട്ടി ജാർഖണ്ഡ്

റാഞ്ചി: കാലാവസ്ഥാ വ്യതിയാനത്തിനും പട്ടിണിക്കുമെതിരെ പോരാടാനുള്ള വഴികാട്ടി ജാർഖണ്ഡ്. പോഷകാഹാരക്കുറവ്, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ വൈവിധ്യമാർന്ന, തദേശീയ, പരമ്പരാഗത ഭക്ഷണ സമ്പ്രദായങ്ങളിലേക്ക് മടങ്ങണമെന്ന സന്ദേശം ഉയർത്തുകയാണ് ഗ്രീൻപീസ് ഇന്ത്യ.

ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്തി ഭക്ഷണ വൈവിധ്യം ഉറപ്പാക്കി ഇരുമ്പിന്റെ കുറവുള്ള അനീമിയ ഇല്ലാതാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. സുസ്ഥിരമായ വൈവിധ്യമാർന്നതും പ്രതിരോധശേഷിയുള്ളതുമായ ഭക്ഷണ സമ്പ്രദായങ്ങളില്കേക് സമൂഹം മടങ്ങണം.

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള മാർഗങ്ങളായി ജാർഖണ്ഡിലെ ഗോത്രവിഭവങ്ങളുടെ സമ്പന്നമായ ഭക്ഷണ വൈവിധ്യത്തെ പരിപാടി പ്രദർശിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ജനങ്ങളുടെ ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിന് പരമ്പരാഗത ഭക്ഷ്യ സമ്പ്രദായത്തിൽ മില്ലറ്റ്, പയർവർഗ്ഗങ്ങൾ, ആയിരക്കണക്കിന് ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ പരിപാടി ഓർമ്മപ്പെടുത്തി.

ജാർഖണ്ഡ് പരമ്പരാഗതമായി ജൈവവൈവിധ്യത്താലും തദ്ദേശീയമായ രീതികളാലും സമ്പന്നമായിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സംഭവങ്ങൾ തദ്ദേശീയ സമൂഹങ്ങളുടെ സമ്പന്നമായ സസ്യജാലങ്ങളെയും വനമേഖലയെയും കൃഷിരീതികളെയും കാര്യമായി സ്വാധീനിച്ചു. കാർഷിക ചക്രങ്ങളിലെ തുടർന്നുള്ള കാലതാമസവും വന്യമായ ഭക്ഷണങ്ങളുടെ കുറവും കമ്മ്യൂണിറ്റികൾ വിളവൈവിധ്യത്തിൽ നിന്ന് ഏകവിള സമ്പ്രദായത്തിലേക്ക് മാറി. അതുവഴി പ്രാദേശിക ഭക്ഷണ ശീലങ്ങളിൽ മാറ്റം വന്നു.

പ്രാദേശിക സമൂഹങ്ങളുടെ പോഷക സുരക്ഷ വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സംസ്‌കരിക്കാത്തതും വനവിഭവങ്ങളുടെ പ്രാധാന്യം തെളിയിക്കുന്നതിനായി ഗ്രീൻപീസ് ഇന്ത്യ അജം എംബയുമായി സഹകരിച്ച് തദ്ദേശീയരായ പാചകക്കാർ തയാറാക്കിയ നാടൻ ഭക്ഷണം ആഘോഷിക്കുന്ന സ്വാദിഷ് - ഷെഫ് ടേബിൾ സംഘടിപ്പിച്ചു. 

News Summary - Jharkhand is a guide for India to fight against hunger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.