പത്തിരിപ്പാല: പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 10,000 പന നട്ടുപിടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ. 5,000 മാവിൻ വിത്തും നടുമെന്നും അന്യംനിലച്ച പാലക്കാടൻ കരിമ്പനകൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും കല്ലൂർബാലൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ജൂൺ അഞ്ചിന് രാവിലെ മങ്കര പഞ്ചായത്തിൽ പുഴയോരത്താണ് ആദ്യ പനംനൊങ്ക് നട്ടു ജില്ലതല ഉദ്ഘാടനം നടക്കുക. മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് പനവിത്ത് നട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് 20 സ്കൂളുകളിൽ പനവിത്തും വിവിധി ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിക്കും. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പനവിത്ത് നടുമെന്നും ബാലൻ പറഞ്ഞു.
കാൽ നൂറ്റാണ്ടിലേറെയായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ബാലൻ. 71ാം വയസ്സിലും സജീവ പരിസ്ഥിതി പ്രവർത്തകനായ ബാലന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.