'ലോകനാശത്തിന്‍റെ തുടക്കം ഡിസംബറിൽ'; പ്രകൃതിദുരന്തം പ്രവചിച്ച് 'ബ്രസീലിന്റെ നോസ്ട്രഡാമസ്'

ലോകനാശത്തിന്‍റെ തുടക്കം ഡിസംബറിൽ ആരംഭിക്കുമെന്ന പ്രവചനവുമായി 'ബ്രസീലിന്റെ നോസ്ട്രഡാമസ്' എന്നും 'നിർഭാഗ്യ പ്രവാചകൻ' എന്നും അറിയപ്പെടുന്ന അതോസ് സലോമെ. നേരത്തെ, എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ–യുക്രെയ്ൻ യുദ്ധം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കും, മഹാമാരി പൊട്ടിപ്പുറപ്പെടും എന്നിങ്ങനെ പല സംഭവങ്ങളും താൻ മുൻകൂട്ടി പ്രവചിച്ചതാണെന്ന് അവകാശപ്പെട്ടയാളാണ് അതോസ് സലോമെ.

37കാരനായ ഇദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്ന പ്രവചനം ലോകനാശത്തെ കുറിച്ചാണ്. ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ വരാനിരിക്കുന്നു എന്നും ലോകനാശത്തിന്റെ ആരംഭമാകും അതെന്നുമാണ് അതോസിന്റെ പ്രവചനം. ഈ വർഷം അവസാനമാണത്രെ അത് നടക്കുക.

ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകും. ഇന്തോനേഷ്യ, ജാവ തുടങ്ങിയ സ്ഥലങ്ങളിൽ അഗ്നിപർവത സ്ഫോടനങ്ങളും അമേരിക്ക, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങളിൽ വിവിധ ദുരന്തങ്ങളും സംഭവിക്കാമെന്നും അതോസ് പ്രവചിക്കുന്നു.

ഇത്തരം ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നന്നതിനാൽ ജനങ്ങൾ ആവശ്യമുള്ള മുൻകരുതലുകളെടുക്കണമെന്നും ജാ​ഗ്രതയോടെ ഇരിക്കണമെന്നും ഇയാൾ പറഞ്ഞു. അതേസമയം, തന്റെ എല്ലാ പ്രവചനങ്ങളും സംഭവിക്കണമെന്നില്ലെന്നും, ആരേയും ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പ്രവചനങ്ങളെന്നും അതോസ് പറയുന്നു. 

Tags:    
News Summary - ‘Living Nostradamus’ Athos Salome predicts wave of natural disasters before end of 2023 – where & when they’ll ‘strike’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.