മലപ്പുറം ജില്ലയില്‍ 55 ശതമാനം മഴ കുറവ്; ഇതുവരെ ലഭിച്ചത് 158.1 മി.മീ.

മലപ്പുറം: കാലവര്‍ഷം ആരംഭിച്ചിട്ടും ജില്ലയില്‍ ഇതുവരെ ലഭിച്ചത് 158.1 മില്ലി മീറ്റര്‍ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ 18 വരെയുള്ള കാലയളവില്‍ 55 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 347.7 മി.മീ. മഴ ലഭിക്കേണ്ടയിടത്താണ് ജില്ലയില്‍ 158.1 മി.മീ. മഴ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10 ശതമാനം മഴക്കുറവ് മാത്രമാണുണ്ടായിരുന്നത്. 2021 ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 18 വരെ 325 മി.മീ. മഴ ലഭിച്ചിരുന്നു. സംസ്ഥാനത്താകെ ഈ കാലയളവില്‍ 58 ശതമാനം മഴയുടെ കുറവാണുള്ളത്. 370 മി.മീ. മഴ ലഭിക്കേണ്ടയിടത്ത് 156.9 മി.മീ. മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ പൊന്നാനി, നിലമ്പൂര്‍, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ മേഖലകളിലാണ് കൂടുതൽ മഴപെയ്തിട്ടുള്ളത്. കരിപ്പൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 17.2 മി.മീ.. പൊന്നാനിയില്‍ 2.2 മി.മീ, നിലമ്പൂരില്‍ 9.8മി.മീ, മഞ്ചേരിയില്‍ 6.0 മി.മീ, അങ്ങാടിപ്പുറത്ത് 10.2 മി.മീ, പെരിന്തല്‍മണ്ണയില്‍ 3.6 മി.മീ മഴയുമാണ് രേഖപ്പെടുത്തിയത്.

Tags:    
News Summary - Malappuram district receives 55% less rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.