ജിദ്ദ: മഴയെ തുടർന്ന് പച്ചപ്പണിഞ്ഞ മക്കയിലെ മരുഭൂ മലനിരകളികളിലും താഴ്വരകളിലും ദേശാശന പക്ഷികൾ വിരുന്നെത്തി. കോരിച്ചൊഴിഞ്ഞ മഴയിൽ മക്കയിലെ മലഞ്ചെരിവുകളും മരുഭൂമിയും മനോഹരമായ പച്ചപ്പണിഞ്ഞിരിക്കുകയാണ്. ഇതോടെ മക്കയിലെ ആകാശത്ത് എങ്ങും പക്ഷികൾ പാറിപറക്കുന്ന മനോഹര കാഴ്ചകളാണ്. അതിലേക്കാണ് ദേശാടന പക്ഷികൾ വന്നുചേർന്നിരിക്കുന്നത്. പക്ഷികളോടൊപ്പമുള്ള പ്രകൃതിയുടെ രമണീയമായ കാഴ്ചയൊരുക്കുകയാണ് ഇപ്പോൾ മക്കയിലെ താഴ്വരകളും മലഞ്ചെരിവുകളും. തുടർച്ചയായ മഴക്ക് ശേഷം മക്ക മേഖലയുടെ പ്രകൃതി സൗന്ദര്യം ചിത്രീകരിച്ച ഫോേട്ടാഗ്രാഫർ മൻസൂർ ഹർബിയാണ് മക്കയിലെത്തിയ ദേശാടന പക്ഷി കൂട്ടങ്ങളുടെ സൗന്ദര്യാത്മകത എടുത്തുകാണിക്കുന്ന ചിത്രങ്ങൾ പകർത്തി പുറത്തുവിട്ടത്.
മക്കയുടെ വടക്കുഭാഗത്തുള്ള ജമൂം മേഖലയിലൂടെ കടന്നുപോയപ്പോഴാണ് ദേശാടന പക്ഷികളായി കണക്കാക്കപ്പെടുന്ന ഹെറോൺ, ഇൗഗ്രെറ്റ് പക്ഷികളുടെ കാഴ്ച ശ്രദ്ധയിൽപ്പെട്ടതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മൻസൂർ അൽഹർബി പറഞ്ഞു. ദേശാടന പക്ഷികൾ പാറിപറക്കുന്ന രംഗം വളരെ മനോഹരവും ശ്രദ്ധേയവുമായിരുന്നു. പക്ഷികളുടെയും പർവതങ്ങളുടെ പച്ചനിറത്തിലുള്ള കാഴ്ചകളും താൻ പകർത്തിയതായും അദ്ദേഹം പറഞ്ഞു. ഒന്നിലധികധികം സ്ഥലങ്ങളിൽ നിന്ന് പക്ഷികളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു.
വെളുത്ത ഈഗ്രെറ്റിെൻറ സവിശേഷത വലുതും കട്ടിയുള്ളതുമായ മഞ്ഞ കൊക്കാണ്. ഇതിന് നീളമുള്ള പച്ചകലർന്ന ചാരനിറത്തിലുള്ള കാലുകളുണ്ട്. വലിയ തടാകങ്ങൾക്ക് സമീപമുള്ള മരങ്ങളിലാണ് ഇത് സാധാരണ പ്രജനനം നടത്താറ്. വിശാലമായ തണ്ണീർത്തടങ്ങളിലാണ് കാണാറ്. പ്രധാനമായും മത്സ്യം, തവളകൾ, ചെറിയ സസ്തനികൾ, ചിലപ്പോൾ ഉരഗങ്ങൾ, ചെറിയ പ്രാണികൾ എന്നിവയെ ഇത് ഭക്ഷിക്കുന്നുവെന്നും അൽഹർബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.