ബ്രഹ്മപുരത്തെ 80 ശതമാനം തീയും പുകയും അണക്കാൻ കഴിഞ്ഞുവെന്ന് മന്ത്രിമാർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിലെ 80 ശതമാനം തീയും പുകയും അണക്കാൻ കഴിഞ്ഞുവെന്ന് മന്ത്രിമാരായ പി.രാജീവും എം.ബി രാജേഷും. പുക അണയ്ക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ബ്രഹ്മപുരത്ത് എത്തിയതായിരുന്നു ഇരുവരും. ഉടൻതന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാൻ കഴിയുമെന്നും മന്ത്രിമാർ പറഞ്ഞു.

തീയും പുകയും അണക്കാൻ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുകയാണ്. ചില സ്ഥലങ്ങളിൽ ആറടിയോളം താഴ്ചയിൽ മാലിന്യത്തിൽ നിന്ന് തീ പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രിമാർ അറിയിച്ചു.

മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ ഉമേഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരോട് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും ചർച്ച ചെയ്തു. തുടർന്ന് പുകയണക്കുന്ന ഭാഗങ്ങൾ മന്ത്രിമാർ സന്ദർശിച്ചു. പി.വി ശ്രീനിജിൻ എം.എൽ.എ, കലക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കലക്ടർ പി.വി ഷ്ണുരാജ്, വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Ministers said that 80 percent of the fire and smoke in the Brahmapuram garbage have been extinguished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.