ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് മാസം പ്രായമുള്ള ചീറ്റപ്പുലി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗമിനി എന്ന ചീറ്റപ്പുലിയുടെ ആറ് കുഞ്ഞുങ്ങളിലൊന്നാണ് ചത്തത്.
നട്ടെല്ലിന് പരിക്കേറ്റ് ശരീരം ഉയർത്താൻ പറ്റാത്ത നിലയിൽ ചീറ്റക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുനോ ദേശീയോദ്യാനത്തിൽ നിലവിൽ 13 മുതിർന്ന ചീറ്റകളും 12 കുഞ്ഞുങ്ങളുമാണുള്ളത്. ഇവ നല്ല ആരോഗ്യാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. എല്ലാറ്റിനെയും നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ് പ്രൊജക്ട് ചീറ്റ. ഇതിന്‍റെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ രാജ്യത്തെത്തിക്കുകയായിരുന്നു. കുനോ ദേശീയോദ്യാനത്തിലാണ് പ്രത്യേക മേൽനോട്ടത്തിൽ ഇവയെ വളർത്തുന്നത്. എന്നാൽ, 10ലേറെ ചീറ്റകൾ ഇതിനകം ചത്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.