നിലമ്പൂരിലെ മരം മുറി: പരിസ്ഥിതി പൗരാവകാശ പ്രവർത്തകർ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട് : നിലമ്പൂർ കനോലി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തെ സംരക്ഷിത വന മേഖലയിലെ വനം വകുപ്പിന്റെ അനധികൃത മരംമുറിക്കെതിരെ പരിസ്ഥിതി പൗരാവകാശ പ്രവർത്തകർ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. മജീഷ്യൻ ആർ.കെ മലയത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

നടപടിക്രമം പാലിക്കാതെയും അനധികൃതമായും മരം മുറിച്ചവരുടെയും അതിനുത്തരവാദികളായ വനം ഉദ്യോഗസ്ഥരുടെയും പേരിൽ ക്രിമിനൽ കേസ് എടുക്കണമെന്നും നഷ്ടം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ അഡ്വ: പി എ പൗരൻ അധ്യക്ഷത വഹിച്ചു.

വനഭൂമിയും വനം സമ്പത്തും വനം ഉദ്യോഗസ്ഥരുടെ തറവാട് സ്വത്തല്ലെന്നും രാജ്യത്തിന്റെയും പൊതുജനത്തിന്റെ യും പൈതൃക സ്വത്താണെന്നും പൗരൻ പറഞ്ഞു. പാരാവകാശ സാമൂഹ്യ പ്രവർത്തകൻ മുസ്തഫ കളത്തും പടിക്കൽ സ്വാഗതം പറഞ്ഞു. സിനിമാ താരം ലത്തീഫ് കുറ്റിപ്പുറം, പരിസ്ഥതി പ്രവർത്തകരായ രാജേഷ് കെ. ഓടായിക്കൽ, മുസ്തഫ മമ്പാട് തുടങ്ങിയവർ സംസാരിച്ചു.  

Tags:    
News Summary - Nilambur woodshed: Environmental civil rights activists marched to DFO office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.