കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു. 6000ൽ പരം ആളുകളെ മാറ്റിപാർപ്പിച്ചു. യോസ്മൈറ്റ് ദേശീയ പാർക്കിൽ വെള്ളിയാഴ്ചയുണ്ടായ കാട്ടുതീ നിയന്ത്രിക്കാൻ 2000ൽ പരം ഫയർ യൂനിറ്റുകളാണ് ഉപയോഗിച്ചത്.
ഞായറാഴ്ച വീണ്ടും കാട്ടുതീ പടരുകയായിരുന്നു. ഇതിൽ 14,200 ഏക്കറാണ് കത്തി നശിച്ചത്. ജനവാസ പ്രദേശത്തേക്ക് പടർന്നതിനെ തുടർന്ന് വസ്തുവകകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാട്ടുതീ 1000ത്തോളം പേരുടെ ജീവന് ഭീഷണിയാവുകയും ചെയ്തിട്ടുണ്ട്.
കാലിഫോർണിയയിലെ മരിപ്പോസ കൗണ്ടിയിൽ ഗവർണർ ഗവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വർഷങ്ങളായി തുടരുന്ന വരൾച്ചയും കാലാവസ്ഥ വ്യതിയാനവുമാണ് പാശ്ചാത്യ രാജ്യങ്ങളിൽ അതിഭീകരമായ കാട്ടുതീക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.