കടലിൽ മാലിന്യത്തോത് വർധിക്കുന്നു:മത്സ്യബന്ധന യാനങ്ങൾക്ക് ഭീഷണി

പൊന്നാനി: കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യതോത് വർധിക്കുന്നത് മത്സ്യബന്ധനയാനങ്ങൾക്ക് ഭീഷണിയാകുന്നു. പലപ്പോഴും മത്സ്യബന്ധനത്തിനിടെ എൻജിനുകൾക്കുള്ളിലും വലയിലും പ്ലാസ്റ്റിക് മാലിന്യം നിറയുന്നത് അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുകയാണ്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കരയിൽനിന്ന് മത്സ്യ ബന്ധനത്തിന് പോയ തിരൂർ കൂട്ടായി സ്വദേശിയുടെ എൻജിനിൽ മാലിന്യം കുടുങ്ങി ബോട്ട് അപകടത്തിൽപെട്ടിരുന്നു. ആഴക്കടലിലും പ്രതീക്ഷയോടെ വലയെറിയുന്ന മത്സ്യബന്ധന തൊഴിലാളികൾക്കാണ് പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യവും യഥേഷ്ടം ലഭിക്കുന്നത്.

ഇതുമൂലം വല മുറിയുന്നതുൾപ്പെടെ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഗുരുതര പരിസ്ഥിതി മലിനീകരണമാണ് കടലിൽ സംഭവിക്കുന്നതെന്ന് വിദഗ്ദർ പറയുന്നു.

ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി കടലിലേക്ക് ഒഴുകിയെത്തുന്നതാണ് ഭീഷണിയാകുന്നത്. ഇത് മത്സ്യങ്ങൾക്കും ഭീഷണിയാണ്. ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഴുങ്ങുന്നത് മൂലം വംശനാശ ഭീഷണിക്കും ഇടയാക്കുന്നുണ്ട്. കടലിൽ മത്സ്യലഭ്യത കുറയാനും ഇത്തരം പാരിസ്ഥിതിക മലിനീകരണം വഴിയൊരുക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ കടലാക്രമണത്തിലും ലോഡുകണക്കിന് മാലിന്യമാണ് കരയിലേക്കെത്തുന്നത്.

മാലിന്യപ്രശ്നം തടയാനായി പൊന്നാനി നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കരയിലെത്തിച്ചാൽ പാരിതോഷികം നൽകുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.

Tags:    
News Summary - Pollution in the sea is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.