നിർദിഷ്ട ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം: റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്ക് ബാറ്റ് ചെയ്യരുതെന്ന് പ്രഫ.കെ. അരവിന്ദാക്ഷൻ

കൊച്ചി: നിർദ്ദിഷ്ട ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്ക് വേണ്ടി ഇടതുപക്ഷ സർക്കാർ ബാറ്റ് ചെയ്യരുതെന്ന് ഇടത് സാമ്പത്തിക വിദഗ്ധൻ പ്രഫ.കെ. അരവിന്ദാക്ഷൻ.

ജനകീയ പ്രതിരോധ സമിതി അധ്യാപക ഭവനിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല കൊച്ചിയിൽ നിലവിൽ നാല് വലിയ സ്റ്റേഡിയങ്ങളുണ്ട്. ഈ സംവിധാനങ്ങളുടെ സാധ്യത ഇതിനകം ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല.

പമ്പായി മൂലയും വില്ലിംഗ്ടൺ ഐലൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന ചാരങ്ങാട്ട് പാലം പണി പൂർത്തിയാക്കിയ തോടുകൂടി ഗതാഗതക്കുരുക്കിൽ പെടാതെ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള കവാടം ഒരുങ്ങിയിരിക്കുകയാണ്. ഇത് റിയൽ എസ്റ്റേറ്റിന്റെ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ദശാബ്ദങ്ങളായി സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലാത്ത നയങ്ങൾ മൂലം കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന പൊക്കാളി കൃഷിനിലങ്ങൾ വൻ കണ്ടൽക്കാടുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

പടിഞ്ഞാറൻ കൊച്ചിയുടെ ചങ്ക് പോലെ പ്രവർത്തിക്കുന്ന ഈ കണ്ടൽക്കാടുകൾ ഉള്ളതുകൊണ്ട് മാത്രമാണ് 2018 -ലെ വെള്ളപ്പൊക്കത്തിൽ നിന്ന് പശ്ചിമകൊച്ചി രക്ഷപ്പെട്ടത്. ഈ കണ്ടൽകാടെല്ലാം വെട്ടി നശിപ്പിച്ചു കോൺക്രീറ്റ് വനങ്ങൾ തീർത്താൽ ദുരവ്യാപകമായ ഫലങ്ങൾ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ.എം.പി. മത്തായി, പ്രഫ. വിൻസന്റ് മാളിയേക്കൽ, എം.ഷാജർഖാൻ, ജ്യോതി കൃഷ്ണൻ, ടി.കെ.സുധീർകുമാർ, തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Proposed Edakochi Cricket Stadium: Govt not to bat for real estate interests Prof.K. Aravindakshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.