മൂലമറ്റം: ജൂൺ പാതി പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴയിൽ 58 ശതമാനത്തിന്‍റെ കുറവ്. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 370 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചത് 156.9 മില്ലിമീറ്റർ മഴ മാത്രം. ഇത് പ്രതീക്ഷിച്ചതിനെക്കാൾ 58 ശതമാനം കുറവാണ്. ഏറ്റവും കൂടുതൽ ലഭിക്കേണ്ട ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത്. വയനാട് 78 ശതമാനവും ഇടുക്കിയിൽ 69 ശതമാനത്തിന്‍റെയും കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ 55, പാലക്കാട് 72, പത്തനംതിട്ട 36, തിരുവനന്തപുരം 52, കണ്ണൂർ 68, കാസർകോട് 69, കൊല്ലം 56, കോട്ടയം 40, കോഴിക്കോട് 52, ത്രിശൂർ 43 ശതമാനവും മഴ കുറവാണ്.
കേരളത്തിൽ പ്രതീക്ഷക്ക് അനുസരിച്ച് മഴ ലഭിക്കാതെവന്നാൽ വരുന്നവർഷം കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമായേക്കും. എന്നാൽ, മുൻ വർഷങ്ങളിലേതുപോലെ ജൂലൈ അവസാനം മുതൽ ആഗസ്റ്റ് വരെ കനത്ത മഴ ലഭിച്ചാലും പ്രതിസന്ധിയില്ലാതെ കടന്നുപോകും.
ഇടുക്കിയിൽ 35.95 ശതമാനം ജലമാണ് നിലവിൽ അവശേഷിക്കുന്നുള്ളൂ. ഇടമലയാർ 27.55, കക്കി 25.35, ഷോളയാർ 3.78, മാട്ടുപ്പെട്ടി 20.59, ആനയിറങ്കൽ 14.43, പൊന്മുടി 41.51, ലോവർ പെരിയാർ 53.85, കല്ലാർകുട്ടി 71.54 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.