പരിസ്ഥിതി സംരക്ഷണ രംഗത്ത് വേറിട്ട പ്രവർത്തനവുമായി സിപ്റ്റ

ചെറുവത്തൂർ: ചാനടുക്കം പാതയോരം ഹരിതവത്കരിക്കുന്നു. സിപ്റ്റ ചീമേനിയുടെ നേതൃത്വത്തിലാണ് പദ്ധതി. ചെമ്പരത്തിയും രാമച്ചവും നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഒരു മാതൃക ഒരുക്കുകയാണ് സിപ്റ്റ.

റോഡിന്റെ ഒരു വശത്തായി പതിനെട്ട്  കിലോമീറ്റർ നീളത്തിലാണ് ചെടികൾ നടുന്നത്. സന്നദ്ധ സംഘടനകളും കുട്ടമ്മത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റും ചീമേനി ജയിൽ അധികൃതരും അന്തേവാസികളും വരും ദിവസങ്ങളിൽ പദ്ധതിയിൽ പങ്കാളികളാകും.

ചീമേനി പ്ലാന്റേഷൻ ഓഫീസിനു മുൻവശത്തെ പാതയോരത്തു ചെമ്പരത്തി തൈ നാട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകനും ശിൽപ്പിയുമായ സുരേന്ദ്രൻ കൂക്കാനവും രാമച്ച തൈ നട്ടു കൊണ്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി വത്സലനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. സിപ്റ്റ ട്രഷറർ കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

സിപ്റ്റ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ചീമേനി ആയുർവേദ ആശുപത്രിയിൽ ഒരുക്കിയ ഔഷധ സസ്യ ഉദ്യാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. 

Tags:    
News Summary - SIPTA with new steps for environmental protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.