തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്​ ക​ണ്ട​ൽ വ​ന​മൊ​രു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

ത​ളി​ക്കു​ളം: തീ​ര സം​ര​ക്ഷ​ണ​ത്തി​ന്​ ക​ണ്ട​ൽ വ​ന​മൊ​രു​ക്കി ത​ളി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി ക്ല​ബം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും.

ക​ണ്ട​ൽ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബം​ഗ​ങ്ങ​ളാ​യ 20ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​ളി​ക്കു​ളം അ​ഞ്ചാം വാ​ർ​ഡി​ലെ കി​ഴ​ക്കേ അ​തി​ർ​ത്തി​യാ​യ ക​നോ​ലി ക​നാ​ലി​ന്‍റെ തീ​ര​ത്താ​ണ് നൂ​റോ​ളം ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. സൂ​നാ​മി​യും വെ​ള്ള​പ്പൊ​ക്ക​വും പ്ര​തി​രോ​ധി​ക്കാ​നും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ക്കാ​നും ക​ഴി​യു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ്പു​വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ തീ​രം സം​ര​ക്ഷി​ക്കാ​നും ഉ​പ്പു​വെ​ള്ളം ശു​ദ്ധ​മാ​ക്കാ​നു​മാ​യി കാ​ടാ​യി വ​ള​ർ​ത്തു​ന്ന​ത്. ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം വി​ന​യ പ്ര​സാ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പി​ക കെ.​വി. ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​സ്ഥി​തി ക്ല​ബ് ക​ൺ​വീ​ന​ർ കെ.​എ​ൽ. മ​നോ​ഹി​ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ സം​ഗീ​ത, അ​മ്പി​ളി, എ.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളാ​യ ബി​നു​റാം, ധ്യാ​ൻ പി. ​മ​ദ​ൻ, മെ​ഹ്റൂ​ഫ് ആ​രു​ഷ്, അ​ബ്ദു​ൽ നി​ഹാ​ൽ, അ​ൽ അ​മീ​ൻ, ഷം​നാ​ദ്, അ​ഭി​ന​വ്, മു​ഹ​മ്മ​ദ് ഷാ​ഫി, ആ​കാ​ശ്, അ​ശ്വ​തി, ആ​ദി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - students commenced mangrove planting for coastal protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.