സുരേന്ദ്രന്റെ കണ്ടൽഗ്രാമം

കാ​ൽ നൂ​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ളു​ണ്ട്, ത​ല​ശ്ശേ​രി ധ​ർ​മ​ട​ത്തെ സു​രേ​ന്ദ്ര​ൻ. അ​ഞ്ചു ല​ക്ഷ​ത്തോ​ളം വി​വി​ധ​ത​രം ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ അ​ദ്ദേ​ഹം ന​ട്ടു​ക​ഴി​ഞ്ഞു. നാ​ലു​വ​ശ​ങ്ങ​ളും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ധ​ർ​മ​ടം ദ്വീ​പു​കാ​ര​നാ​യ സു​രേ​ന്ദ്ര​ൻ ഈ ​പ്ര​ദേ​ശ​ത്തെ ക​ണ്ട​ൽ​ഗ്രാ​മം​ത​ന്നെ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

വ​ന​വൃ​ക്ഷ​ങ്ങ​ൾ ത​ടി​യി​ലും ശി​ഖ​ര​ങ്ങ​ളി​ലും കാ​ർ​ബ​ൺ പി​ടി​ച്ചു​വെ​ക്കു​മ്പോ​ൾ ക​ണ്ട​ലു​ക​ൾ ജ​ലാ​ശ​യ​ത്തി​ന്റെ അ​ടി​ത്ത​ട്ടി​ലു​ള്ള അ​വ​യു​ടെ വേ​രു​ക​ൾ​ക്ക് സ​മീ​പ​ത്താ​യാ​ണ് കാ​ർ​ബ​ണു​ക​ൾ സം​ഭ​രി​ക്കു​ന്ന​ത്. 1996-97 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ നേ​രി​ട്ട് മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും കാ​റ്റി​നെ ഒ​രു പ​രി​ധി വ​രെ ത​ട​ഞ്ഞു​നി​ർ​ത്താ​നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് ക​ഴി​യും എ​ന്ന തി​രി​ച്ച​റി​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വ​നം വ​ന്യ​ജീ​വി വ​കു​പ്പ് പ​രീ​ക്ഷ​ണാ​ർ​ഥം ക​ണ്ട​ൽ ന​ട്ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ടു.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യ ര​ണ്ട് വ്യ​ക്തി​ക​ൾ ക​ല്ലേ​ൻ പൊ​ക്കു​ട​നും ധ​ർ​മ​ടം സു​രേ​ന്ദ്ര​നു​മാ​യി​രു​ന്നു.


ക​ണ്ട​ലു​ക​ൾ വ​ള​രു​ന്നു

ക​ണ്ണൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ൽ വ​രു​ന്ന കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​വി. ഉ​ത്ത​മ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ഴ​യ​ങ്ങാ​ടി പ്ര​ദേ​ശ​ത്തു​നി​ന്ന് ക​ല്ലേ​ൻ പൊ​ക്കു​ട​ൻ ക​ണ്ട​ൽ​വി​ത്തു​ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കു​ക​യും ധ​ർ​മ​ടം സു​രേ​ന്ദ്ര​ൻ അ​ത് ത​ല​ശ്ശേ​രി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തു​ക​യും ചെ​യ്തു. അ​തേ കാ​ല​ഘ​ട്ട​ത്തി​ൽ നാ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​ണാ​ർ​ഥം ന​ഴ്സ​റി​ക​ളും ഉ​ണ്ടാ​ക്കി. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഒ​ട്ടേ​റെ ന​ഴ്സ​റി​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ക​ണ്ട​ലി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ മ​ന​സ്സി​ലാ​ക്കി ന​ഴ്സ​റി​ക​ളു​ണ്ടാ​ക്കി കേ​ര​ള​ത്തി​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ട​ലു​ക​ൾ ന​ട്ടു​വ​ള​ർ​ത്തി.


ഇ​തോ​ടൊ​പ്പം ക​ണ്ട​ലി​ന്റെ നാ​ട്ട​റി​വ് ശേ​ഖ​രി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളും ശാ​സ്ത്ര​ജ്ഞ​രും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ത​ല​ശ്ശേ​രി​യി​ലെ ക​ണ്ട​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നാ​യി വ​രാ​റു​ണ്ട്. ഏ​ത് ക​ണ്ട​ലും അ​നു​ബ​ന്ധ സ​സ്യ​ങ്ങ​ളും ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സു​രേ​ന്ദ്ര​നു ക​ഴി​യും. ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യും നാ​ട്ട​റി​വു​ക​ളും ജീ​വ​ജാ​ല​ങ്ങ​ളും സ​സ്യ​ങ്ങ​ളും എ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം. ഓ​ട്ടോ തൊ​ഴി​ലാ​ളി​കൂ​ടി​യാ​യ സു​രേ​ന്ദ്ര​ൻ അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​വും ക​ണ്ട​ൽ സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​വു​ന്നു. ക​ണ്ട​ലി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ന​ശീ​ക​ര​ണം ത​ട​യു​ക​യും പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളും സു​രേ​ന്ദ്ര​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

'ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഏ​റ്റെ​ടു​ക്ക​ണം'

''ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഒ​രു​കാ​ല​ത്ത് ന​ല്ല കൃ​ഷി​സ്ഥ​ല​ങ്ങ​ളാ​യി​രു​ന്ന ചെ​മ്മീ​ൻ​പാ​ട​ങ്ങ​ളും കൈ​പ്പാ​ട്നി​ല​ങ്ങ​ളും അ​ശാ​സ്ത്രീ​യ ബ​ണ്ട് നി​ർ​മാ​ണം, കീ​ട​നാ​ശി​നി പ്ര​യോ​ഗം,രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം എ​ന്നി​വ​മൂ​ലം നാ​ശ​ത്തി​ലാ​യി. ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ ഇ​പ്പോ​ൾ ക​ണ്ട​ൽ​ക്കാ​ടു​ക​ളാ​ൽ സ​മൃ​ദ്ധ​മാ​ണ്. ഇ​വ അ​ർ​ഹ​മാ​യ പ​ണം ന​ൽ​കി സ​ർ​ക്കാ​ർ എ​റ്റെ​ടു​ക്ക​ണം. ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം'' -ധ​ർ​മ​ടം സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.

l

Tags:    
News Summary - Environment day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.