ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : തുടരാന്‍ തടസമില്ലെന്ന് ഇടക്കാല ഉത്തരവ്

തിരുവനന്തപുരം: ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ് കണ്‍സള്‍ട്ടന്റായ ജയകൃഷ്ണനാണ് ഒരു വര്‍ഷം മുന്‍പു ഹരജി നൽകിയത്. പദ്ധതി പുനരാരംഭിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ അതിനായി തയാറാക്കിയ ചെടികള്‍ നശിച്ചു പോകുമെന്ന് എതിര്‍ ഭാഗം അഭിഭാഷകനായ അഡ്വ.എന്‍.എസ്. ലാല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പദ്ധതി നിര്‍വ്വവണം തടസപ്പെടുത്തുന്നതോ, സ്‌റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് കൂടുതല്‍ വ്യക്തതക്കായി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ഹരയിലെ ആറാം എതിര്‍ കക്ഷിയായ ഫിനാന്‍സ് ഓഫീസര്‍ എഴുതി നൽകിയിരിക്കുന്ന മറുപടിയ്ക്ക് ഹരജിക്കാരന് മറുപടി നൽകുവാന്‍ ഉണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഫയല്‍ ചെയ്യണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. ഹരജി മാര്‍ച്ച് ഒന്‍പതിനു വീണ്ടും പരിഗണിക്കും.

Tags:    
News Summary - Tourism Department's Miyawaki Project: Interim Order No Impediment to Continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.