തേക്ക് തോട്ടത്തിലെ മരം മുറി : വനംവകുപ്പിലെ രണ്ട് മുൻ ഉദ്യോഗസ്ഥർ 1289 രൂപ വീതം അടക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം : തേക്ക് തോട്ടത്തിലെ മരങ്ങൾ അനധികൃതമായി മുറിച്ച സംഭവത്തിൽ വനംവകുപ്പിലെ രണ്ട് മുൻ ഉദ്യോഗസ്ഥർ 1289 രൂപ വീതം അടക്കണമെന്ന് ഉത്തരവ്. സർവീസിൽനിന്ന് വിരമിച്ച സെക്ഷൻ ഫോറസ്റ്റ് ഏഫിസർ എൻ.എം ഷംസുദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ടി മാത്യു എന്നിവരാണ് പെൻഷൻ പരിഷ്കരണ കുടിശികകയിൽനിന്നോ മറ്റോ ഈടാക്കണെന്നാണ് നിർദേശം.

ഇടുക്കിയിൽ വിജലൻസ് 2013 ൽ മിന്നൽ പരിശോധന നടത്തിയപ്പോൾ രണ്ട് തേക്ക് മരങ്ങൾ മുറച്ചതായി കണ്ടെത്തിയത്. ഈ കുറ്റകൃത്യത്തിൽ സർക്കാരിന് 5,074 രൂപ സർക്കാരിന് നഷ്ടപ്പെട്ടു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1962 വേളൂർ തേക്ക് തോട്ടത്തിന്റെ സംരക്ഷണ ചുമതല വഹിച്ചിരുന്നത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്.

ഈ വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരായ ഷംസുദീൻ 2018 ജൂലൈ 31നും പി.ടി.മാത്യു 2020 ഓഗസ്റ്റ് 31 നും സർവീസിൽനിന്ന വിരമിച്ചു. കാരണം കാണിക്കൽ നോട്ടീസ് ഇവർ കൈപ്പറ്റിയെങ്കിലും മറുപടി നൽകിയില്ല. അവർ യാതൊന്നും ബോധിപ്പിക്കാനില്ലെന്നാണ് നിഗമനം. അതിനാൽ സർക്കാർ നഷ്ടം 1,289 രൂപ വീതം രണ്ട് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചു. 

Tags:    
News Summary - Tree felling in teak plantation: Two ex-officers of the forest department were ordered to pay Rs 1289 each.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.