ജി​ജി സി​ബി​ച്ച​ൻ

30 മിനിറ്റിൽ 157 വിഭവങ്ങൾ; റെക്കോഡ് നേട്ടത്തിൽ ആലപ്പുഴക്കാരി

ആ​ല​പ്പു​ഴ: 'അ​ടു​ക്ക​ള​യി​ൽ​നി​ന്ന്​ അ​ര​ങ്ങ​ത്തേ​ക്ക്' എ​ത്തി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കു​ഴി​വേ​ലി​ൽ ജി​ജി സി​ബി​ച്ച​ൻ. 30 മി​നി​റ്റി​ൽ 157 വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്താ​ണ് റെ​ക്കോ​ഡ് നേ​ടി​യ​ത്. നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ഇ​ഡ്​​ഡ​ലി, പു​ട്ട്, ഇ​ടി​യ​പ്പം, ഉ​ണ്ണി​യ​പ്പം, അ​ട തു​ട​ങ്ങി, ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ഷേ​ക്കും വ​രെ​യാ​ണ് ജി​ജി അ​ര​മ​ണി​ക്കൂ​ർ​കൊ​ണ്ട് ത​യാ​റാ​ക്കി​യ​ത്.

ഏ​ഴു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. 30 മി​നി​റ്റി​ൽ 132 വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്ത ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യു​ടെ റെ​ക്കോ​ഡാ​ണ് ജി​ജി ത​ക​ർ​ത്ത​ത്. നെ​ഹ്റു ട്രോ​ഫി സ്റ്റാ​ർ​ട്ടി​ങ് പോ​യ​ന്‍റി​നു സ​മീ​പം മേ​ര മ​ൻ എ​ന്ന ഹോം ​സ്റ്റേ ന​ട​ത്തി​യി​രു​ന്നു ഇ​വ​ർ. ഇ​വി​ടെ വ​രു​ന്ന നാ​ല്പ​തോ​ളം അ​തി​ഥി​ക​ൾ​ക്ക് ദി​വ​സ​വും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു​ള്ള പ​രി​ച​യ​മാ​ണ് ഈ 41​ക്കാ​രി​യു​ടെ പി​ൻ​ബ​ലം.

ചേ​ർ​ത്ത​ല ഷാ​രോ​ൺ പ​ബ്ലി​ക്കേ​ഷ​നു​വേ​ണ്ടി 13 പാ​ച​ക പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ച ജി​ജി വി​മു​ക്ത ഭ​ട​ൻ കെ.​ജെ. സി​ബി​ച്ച‍െൻറ ഭാ​ര്യ​യാ​ണ്. ജ​യ്സ​ൺ, സ​നേ​വ്, അ​ഭി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags:    
News Summary - 157 dishes in 30 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.