സമൂസ മുതൽ ചൂയിംഗം വരെ; വിദേശത്ത് നിരോധിച്ച ചില ഇന്ത്യൻ ഭക്ഷണങ്ങളിതാ...

ഭക്ഷണത്തിന് ഓരോ രാജ്യത്തി​ന്റെയും ചരിത്രം, പാരമ്പര്യം, സംസ്കാരം, ആളുകൾ എന്നിവയുമായി വളരെയധികം ബന്ധമുണ്ട്. കൂടുതൽ അന്വേഷിച്ചാൽ കാലാവസ്ഥ, ജനസംഖ്യ, സാമൂഹിക-സാമ്പത്തിക അല്ലെങ്കിൽ പാരിസ്ഥിതിക പശ്ചാത്തലങ്ങൾ അനുസരിച്ച് ഭക്ഷ്യവിഭവങ്ങൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നതായി കാണാം. ഇന്ത്യയിൽ നമ്മൾ നിർലോഭം ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിരോധനമുണ്ട്. ഈ പട്ടികയിൽ കെച്ചപ്പും നെയ്യും സമൂസയും ഉ​ണ്ട്. സത്യത്തിൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളാണിവ. വിദേശ രാജ്യങ്ങളിൽ ഈ ഭക്ഷണം ആരെങ്കിലും ഉപയോഗിച്ചാൽ അവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും. ഇന്ത്യയിൽ അനുവദിച്ചിട്ടുള്ളതും എന്നാൽ വിദേശരാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതുമായ അഞ്ചു ഭക്ഷണസാധനങ്ങളുടെ പട്ടികയിതാ...

സമൂസ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലഘുഭക്ഷണമാണിത്. സൊമാലിയ 2011 മുതൽ ഈ സ്വാദിഷ്ടമായ പലഹാരത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സമൂസയുടെ ത്രികോണ രൂപത്തിലുള്ള ആകൃതിയാണ് സൊമാലിയക്കാർക്ക് പ്രശ്നം. ഇത് ക്രിസ്തുമതത്തിന്റെ പ്രതീകമാണെന്നാണ് അവിടത്തെ ചില വിഭാഗങ്ങൾ കരുതുന്നത്.

ച്യവനപ്രാശം

ച്യവനപ്രാശത്തെ കുറിച്ച് ഇന്ത്യക്കാർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. ഉള്ളിൽ നിന്ന് നമ്മെ പോഷിപ്പിക്കുന്ന ആരോഗ്യകരമായ പോഷകങ്ങളാൽ നിറഞ്ഞതാണ് ഇതെന്നാണ് പറയുന്നത്. 2005ൽ കാനഡ ച്യവനപ്രാശം നിരോധിച്ചു. ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ലെഡും മെർക്കുറിയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

നെയ്യ്

നെയ്യുടെ ഗുണങ്ങളെ കുറിച്ച് ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല.. ഇന്ത്യയിൽ ശരീരത്തിനാവശ്യമായ പോഷകഗുണങ്ങളുള്ള ഒരു സൂപ്പർഫുഡായാണ് നെയ്യ് കണക്കാക്കുന്നത്. അതേസമയം, രക്തസമ്മർദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് നെയ്യ് കാരണമാകുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയതിനാൽ ഇത് അമേരിക്കയിൽ നിരോധിത ഉൽപ്പന്നമാണ്.

കെച്ചപ്പ്

വ്യത്യസ്ത രുചിയുള്ള വിഭവങ്ങൾക്ക് കെച്ചപ്പ് രുചി കൂട്ടുന്നു. സമൂസയും പക്കോഡയും മുതൽ നൂഡിൽസും സാൻഡ്‌വിച്ചും വരെ കെച്ചപ്പ് കൂട്ടി കഴിക്കാം. എന്നാൽ ഫ്രാൻസിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. കൗമാരക്കാരുടെ അമിത ഉപഭോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫ്രഞ്ച് സർക്കാർ കെച്ചപ്പ് നിരോധിച്ചത്.

ച്യൂയിംഗം

ശുചിത്വത്തിന് പേരുകേട്ടതാണ് സിംഗപ്പൂർ. ഇവിടെ കർശനമായ നിയമങ്ങളുമുണ്ട്. അതിന്റെ ഭാഗമായി 1992ൽ സിംഗപ്പൂരിൽ എല്ലാത്തരം ച്യൂയിംഗങ്ങളുടെയും ഉപയോഗവും വിതരണവും വ്യാപാരവും നിയന്ത്രിച്ചു. അതേസമയം, അന്താരാഷ്ട്ര സമ്മർദ്ദം കാരണം 2004ൽ, ചികിൽസാപരമായ ഡെന്റൽ ച്യൂയിംഗം ഉപഭോഗം ഇവിടെ അനുവദിച്ചു.

Tags:    
News Summary - 5 Foods That Are Banned Abroad But Consumed In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.