കരുനാഗപ്പള്ളി: ദാഹശമനത്തിന്റെ മാന്ത്രിക രുചി ഓർമയാക്കി കരുനാഗപ്പള്ളിയുടെ പ്രിയപ്പെട്ട അബ്ദുൽ സമദ് യാത്രയായി. കരുനാഗപ്പള്ളി പഴയ ബസ് സ്റ്റാന്റിൽ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള സമദിന്റെ ചെറിയ കടയിലെത്താത്തവർ പ്രദേശത്ത് ചുരുക്കമാണ്. ഇവിടുത്തെ സർബത്ത് സോഡായുടേയും നാരങ്ങാവെള്ളത്തിന്റെയും രുചി അത്ര തന്നെ പ്രസിദ്ധമായിരുന്നു.
നുരഞ്ഞ് പൊന്തുന്ന നാരങ്ങാവെള്ളം ഒരു തുള്ളി പോലും കളയാതെ രണ്ട് പാത്രത്തിലാക്കി കുടിക്കാൻ കൊടുക്കുമ്പോൾ ശുചിത്വം സൂഷ്മതയോടെ ഉറപ്പു വരുത്തിയിരുന്നത് പലപ്പോഴും പ്രശംസ നേടിയിരുന്നു. വീട്ടിലുണ്ടാക്കി കൊണ്ടുവരുന്ന നറുതണ്ടി സർബത്തിന്റെ രുചിക്കായി പലപ്പോഴും ക്യൂ പോലും രൂപപ്പെട്ടിരുന്നു.
നാട്ടുകാർക്ക് ഇക്കാലമത്രയും പ്രിയങ്കരമായിരുന്ന ആകർഷകമായ ഒരു രുചിക്കൂട്ടാണ് സമദിനൊപ്പം കരുനാഗപ്പള്ളിക്ക് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.