മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ് മ​ത്സ​രം 26ന് ​ദു​ബൈ​യി​ൽ

ദു​ബൈ: പാ​ച​ക മേ​ഖ​ല​യി​ൽ നൈ​പു​ണ്യം പു​റ​ത്തെ​ടു​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും അ​വ​സ​രം. മീ​ഡി​യ​വ​ൺ ചാ​ന​ൽ ഒ​രു​ക്കു​ന്ന റി​നം ഹോ​ൾ​ഡി​ങ് സ്റ്റാ​ർ ഷെ​ഫ് മ​ത്സ​രം 26ന് ​ദു​ബൈ​യി​ൽ ന​ട​ക്കും.

പാ​ച​ക​ത്തി​ലെ വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ന്ന മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന 25 പേ​ർ​ക്കാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം. യു.​എ.​ഇ​യി​ൽ താ​മ​സ​ക്കാ​രാ​യ, പാ​ച​ക​മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും 00971526139974 എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് വി​ഡി​യോ അ​യ​ച്ച് മ​ത്സ​ര​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​കാം.

പാ​ച​ക വി​ഡി​യോ അ​യ​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഫെ​ബ്രു​വ​രി 23 ആ​ണ്. പ്ര​മു​ഖ പാ​ച​ക​വി​ദ​ഗ്ധ​നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​വു​മാ​യ ഷെ​ഫ് പി​ള്ള​യാ​ണ് മ​ത്സ​ര​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ സൂ​ഖ് അ​ൽ മ​ർ​ഫ​യി​ൽ ഫെ​ബ്രു​വ​രി 26ന് ​ന​ട​ക്കു​ന്ന ഷെ​ഫ് തി​യ​റ്റ​റി​ൽ ഷെ​ഫ് പി​ള്ള​യു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

‘ഭ​ക്ഷ്യ​വി​പ​ണ​ന രം​ഗ​ത്ത് എ​ങ്ങ​നെ സം​രം​ഭ​ക​രാ​കാം’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​കും സം​വാ​ദം. ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു. ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. 

Tags:    
News Summary - MediaOne Star Chef Contest on February 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.