വ്യത്യസ്തമായ സൃഷ്ടികൾകൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള പേസ്ട്രി ഷെഫാണ് അമൗറി ഗ്യൂച്ചോൺ. പ്രധാനമായും ചോക്ലേറ്റുകൊണ്ട് വിസ്മയപ്പെടുത്തുന്ന രൂപങ്ങൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രശസ്തനായ ആളാണ് ഇദ്ദേഹം. ഗ്യൂച്ചോണിന്റെ ഏറ്റവും പുതിയ സൃഷ്ടിയൊരു ഭീമൻ സ്രാവാണ്.
7.5 അടി നീളവും 150 പൗണ്ട് തൂക്കവുമുള്ള സ്രാവ് നിർമിച്ചിരിക്കുന്നത് നൂറ് ശതമാനം ചോക്ലേറ്റിലാണ്. എന്റെ ഏറ്റവും വലിയ സൃഷ്ടികളിൽ ഒന്നാണിതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 10.3 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. ഇപ്പോഴും കാഴ്ച്ചക്കാരുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.