മസ്‌കത്ത്: ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്സ്ചേഞ്ച് സ്പോണ്‍സര്‍ ചെയ്ത പായസമേള റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ നടന്നു. ഡോ. റുക്‌സാന ഹര്‍ഷീദ് ഒന്നാം സ്ഥാനവും ഹൈറുന്നീസ ഹൈദരാലി രണ്ടാം സ്ഥാനവും ആശ റേച്ചല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രില്‍സ് സ്ഥാപകനും സെക്രട്ടറിയുമായ ഷെഫ് തോമസ് ഉമ്മന്‍, ലുലു ഒമാന്‍ റീജനല്‍ ഷെഫ് നസീബുല്‍ ഖാന്‍, ഷെഫ് ജോസഫ് മാത്യു എന്നിവര്‍ വിധി നിര്‍ണയിച്ചു.
മാജിക് ഷോ, ഗാനമേള, നൃത്തം തുടങ്ങിയ കലാ പരിപാടികളും പായസമേളയുടെ ഭാഗമായി അരങ്ങേറി. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. വിധിനിര്‍ണയത്തിനുശേഷം പൊതുജനങ്ങള്‍ക്കും പായസം വിതരണം ചെയ്തു.
വാസല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സജി സി. തോമസ്, ഓപറേഷന്‍സ് മാനേജര്‍ ജാസില്‍ കോവക്കല്‍, കംപ്ലയിന്‍സ് ഓഫിസര്‍ വിമല്‍ എ.ജി, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് നിയാസ്, റൂവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാജഹാന്‍, സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഹസന്‍, ഡെപ്യൂട്ടി സ്റ്റോര്‍ മാനേജര്‍ ശിഹാദ്, മുഹമ്മദ് ഇഖ്ബാല്‍ പ്രിയ ദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗീതു അജയ് അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.