ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാചക യൂട്യൂബ് ചാനലായ 'വില്ലേജ് കുക്കിങ്' ചാനലിൽ അതിഥിയായി രാഹുൽ ഗാന്ധി. കരൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മഹിള കോൺഗ്രസ് നേതാവ് ജ്യോതിമണിക്കൊപ്പമാണ് നീല ടീ ഷർട്ടും പാൻറ്സും ധരിച്ച് രാഹുൽ പുതുക്കോട്ട ജില്ലയിലെ ചിന്നവീരമംഗലത്തെ പാചക സംഘത്തോടൊപ്പം ചേർന്നത്.
രാഹുൽ എത്തുന്നതിനു മുേമ്പ സംഘം കൂൺ ബിരിയാണി തയാറാക്കിയിരുന്നു. പിന്നീട് 'വെങ്കായം, തൈര്, കല്ലുപ്പ്' എന്നിവ തമിഴിൽ പേരെടുത്തു പറഞ്ഞ് ചേർത്ത് സാലഡ് തയാറാക്കിയത് രാഹുലായിരുന്നു. ഒടുവിൽ ഉപ്പ് പാകമാണോയെന്നും ഉറപ്പുവരുത്തി. സംഘത്തോടൊപ്പം ഇലയിട്ട് ബിരിയാണി രുചിച്ചശേഷം രാഹുൽ പറഞ്ഞു- 'റൊമ്പ നല്ലാ ഇരുക്ക്'... ശേഷം ചാനൽ പ്രവർത്തകരുമായി അൽപനേരം സംസാരിച്ചു. ഇവരുടെ വിഡിയോകൾ നേരത്തേ കണ്ടിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.
വിദേശത്ത് പോയി പാചകം ചെയ്യണമെന്ന് സംഘാംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തെൻറ സുഹൃത്ത് യു.എസിലെ ഷികാഗോയിലുണ്ടെന്നും ഏർപ്പാടാക്കാമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത 15 മിനിറ്റോളം നീണ്ട വിഡിയോ 24 മണിക്കൂറിനകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്.
70 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലാണ് 'വില്ലേജ് കുക്കിങ്'. വി. സുബ്രമണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി. തമിഴ്ശെൽവൻ, ടി. മുത്തുമാണിക്കം എന്നീ സഹോദരങ്ങൾക്കൊപ്പം മേഖലയിലെ പ്രശസ്ത പാചക വിദഗ്ധനായ മുത്തച്ഛൻ പെരിയതമ്പിയും ചേർന്നാണ് പാചക വിഡിയോകൾ നിർമിക്കുന്നത്.
ബിരുദധാരിയായ സുബ്രമണ്യനാണ് ഒാൺൈലൻ കുക്കിങ് വിഡിയോ നിർമിക്കാൻ ആദ്യം മുൻകൈയെടുത്തത്. നിലവിൽ യൂട്യൂബിൽനിന്ന് ലക്ഷങ്ങളാണ് സംഘത്തിന് വരുമാനമായി കിട്ടുന്നത്. സമീപ പ്രദേശങ്ങളിലെ അഗതി- അഭയ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് ഇവർ പതിവായി ഭക്ഷണം വിതരണം ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.