representational image

പാലിൽ നിന്ന് 43 ഇനം ഉൽപന്നങ്ങളുമായി വിദ്യാർഥികൾ

കൊട്ടാരക്കര: പാലുപയോഗിച്ച് 43 ഇനം ഉൽപന്നങ്ങൾ നിർമിച്ച് വൊക്കേഷണൽ എക്സ്പോയിൽ മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസിലെ വിദ്യാർഥികൾ.

ഷാർജ, ബദാം മിൽക്ക് ഷേക്ക്, ലസ്സി, പാൽ സർബത്ത്, വേ ഡ്രിങ്ക്, ബർഫി, ൈഫ്രഡ് മിൽക്ക്, ഗുലാബ് ജാമുൻ, റബ്ഡി തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങളാണ് വി.എച്ച്.എസ്.ഇ െഡയറി ഫാർമർ എന്‍റർപ്രണർ രണ്ടാം വർഷ വിദ്യാർഥികളായ അഭിലാഷ്, നെബീൻ, ഗണേശ്, അമൃത് നാഥ് എന്നിവർ അവതരിപ്പിച്ചത്.

അധ്യാപകരായ ഡോ. അഖിലയും സജിനയും പ്രോത്സാഹനവുമായി ഇവർക്കൊപ്പമുണ്ട്. ചെലവ് കുറഞ്ഞ രീതിയിലൂടെയാണ് ഉൽപന്നങ്ങൾ തയറാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. പാൽ ചൂടാക്കി ജലാംശം കുറച്ചാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. രണ്ടാഴ്ചവരെ ഇത് കേടുകൂടാതെ ഉപയോഗിക്കാൻ കഴിയും.

Tags:    
News Summary - Students with 43 types of milk products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.